റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ബുധനാഴ്ച 49 പേർ മരിച്ചു. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കുകളാണ് ഇൗ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 3402 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1994 പേർ പുതുതായി സുഖം പ്രാപിച്ചു.
ആകെ രോഗബാധിതരുടെ എണ്ണം 1,94,225ഉം രോഗമുക്തരുടെ എണ്ണം 1,32,760ഉം ആയി. 1698 പേരെ ഇതിനകം മരണം കവർന്നു. 59,767 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. ഇതിൽ 2272 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.
റിയാദ് (15), ജിദ്ദ (9), മക്ക (4), ത്വാഇഫ് (4), ബുറൈദ (4), ഹഫർ അൽബാത്വിൻ (3), മദീന (1), ദമ്മാം (1), ഹുഫൂഫ് (2), വാദി ദവാസിർ (1), ബീഷ (1), ജീസാൻ (1), അറാർ (1), സകാക (1), ദുർമ (1) എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങൾ സംഭവിച്ചത്.
ജിദ്ദയിൽ ആെക മരണ സംഖ്യ 501 ആയി ഉയർന്നു. മക്കയിൽ 420ഉം റിയാദിൽ 359ഉം ആണ് മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 197 പട്ടണങ്ങളാണ് രോഗത്തി െൻറ പിടിയിലായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,173 കോവിഡ് ടെസ്റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ 1,674,487 പി.സി.ആർ ടെസ്റ്റുകളാണ് നടന്നത്.
പുതിയ രോഗികൾ:
റിയാദ് 401, ദമ്മാം 283, ഹുഫൂഫ് 229, മക്ക 198, ഖത്വീഫ് 173, ത്വാഇഫ് 172, ജിദ്ദ 172, മുബറസ് 160, മദീന 154, ഖമീസ് മുശൈത് 132, ഖോബാർ 122, അബഹ 78, ബുറൈദ 68, നജ്റാൻ 64, ഹാഇൽ 56, ഹഫർ അൽബാത്വിൻ 50, ഉനൈസ 44, ദഹ്റാൻ 43, ജുബൈൽ 40, അഹദ് റുഫൈദ 39, അൽഖർജ് 36, ബീഷ 33, റാസ്തനൂറ 31, അബൂഅരീഷ് 30, വാദി ദവാസിർ 30, മഹായിൽ 29, യാംബു 26, മജ്മഅ 24, അബ്ഖൈഖ് 22, അൽറസ് 18, ദുർമ 18, സാജർ 18, ബൽജുറഷി 17, സഫ്വ 17, അൽമജാരിദ 14, സബ്യ 12, തബൂക്ക് 12, തുറൈബാൻ 11, സറാത് ഉബൈദ 11, സുൽഫി 11, നാരിയ 10, ഖുലൈസ് 10, അൽഅയൂൻ 9, മിദ്നബ് 9, അൽഖറഇ 9, വുതെലാൻ 9, റാനിയ 8, അൽനമാസ് 8, റിജാൽ അൽമ 8, ബേയ്ഷ് 8, ജീസാൻ 8, റഫ്ഹ 8, സുലൈയിൽ 8, തുമൈർ 8, ബുഖൈരിയ 7, ഖഫ്ജി 7, അൽബാഹ 6, അഖീഖ് 4, അയൂൻ അൽജുവ 4, റിയാദ് അൽഖബറ് 4, അൽഖുർമ 4, തനൂമ 4, അൽദർബ് 4, അഹദ് അൽമസ്റഅ 4, ശറൂറ 4, ഹുത്ത സുദൈർ 4, റുവൈദ അൽഅർദ 4, ഖൈബർ 3, അൽബദീഅ 3, അൽമഹാനി 3, തുർബ 3, വാദി ബിൻ ഹഷ്ബൽ 3, അൽഅയ്ദാബി 3, യാദമഅ 3, ഹുത്ത ബനീ തമീം 3, മറാത് 3, താദിഖ് 3, അൽജഫർ 2, അൽഖുറ 2, അൽഹനാഖിയ 2, അൽനബാനിയ 2, ദറഇയ 2, അൽമുസൈലിഫ് 2, അൽമുവയ്യ 2, ദലം 2, ഖിയ 2, ഉമ്മു അൽദൂം 2, അൽഹറത് 2, തുവാൽ 2, റാബിഗ് 2, അറാർ 2, ഹുറൈംല 2, റഫാഇ അൽജംഷ് 2, ശഖ്റ 2, മഖ്വ 1, മൻദഖ് 1, ഖിൽവ 1, സകാക 1, അൽഉല 1, ഖുൻഫുദ 1, നമീറ 1, അൽസഹൻ 1, അൽബറാക് 1, ബാറക് 1, ബലാസ്മർ 1, ദഹ്റാൻ അൽജനൂബ് 1, സബ്ത് അൽഅലായ 1, സൈഹാത് 1, അൽഖൊസൈമ 1, അൽഗസല 1, അൽഷംലി 1, അൽഷനൻ 1, അൽസുലൈമി 1, അൽഅർദ 1, ബദർ അൽജനൂബ് 1, താർ 1, തരീഫ് 1, അൽദിലം 1, ദവാദ്മി 1
മരണസംഖ്യ:
ജിദ്ദ 501, മക്ക 420, റിയാദ് 359, മദീന 96, ദമ്മാം 68, ഹുഫൂഫ് 43, ത്വാഇഫ് 30, തബൂക്ക് 17, ബുറൈദ 16, ഖത്വീഫ് 12, ഖോബാർ 11, ജീസാൻ 12, അറാർ 11, ഹഫർ അൽബാത്വിൻ 10, അൽഖുവയ്യ 8, ബേയ്ഷ് 9, അൽമുബറസ് 7, സബ്യ 7, വാദി ദവാസിർ 7, അബഹ 5, അൽബാഹ 5, ഖമീസ് മുശൈത് 4, നാരിയ 3, ജുബൈൽ 3, ഖുൻഫുദ 3, ഹാഇൽ 3, ഹുറൈംല 3, യാംബു 2, സുലൈയിൽ 2, മഹായിൽ 2, അൽമദ്ദ 2, ബീഷ 2, സകാക 2, അൽബദാഇ 1, റഫ്ഹ 1, അൽഖർജ് 1, നജ്റാൻ 1, ഉനൈസ 1, അൽമജാരിദ 1, സുൽഫി 1, ദുർമ 1.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.