Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ബുധനാഴ്​ച 49...

സൗദിയിൽ ബുധനാഴ്​ച 49 മരണം; 3402 പുതിയ രോഗികൾ

text_fields
bookmark_border
സൗദിയിൽ ബുധനാഴ്​ച 49 മരണം; 3402 പുതിയ രോഗികൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ ബുധനാഴ്​ച 49 പേർ മരിച്ചു. ​രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന  മരണനിരക്കുകളാണ്​ ഇൗ ദിവസങ്ങളിൽ ഉണ്ടാകുന്നത്​​. 3402 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. 1994 പേർ പുതുതായി സുഖം പ്രാപിച്ചു. 

ആകെ രോഗബാധിതരുടെ എണ്ണം 1,94,225ഉം രോഗമുക്തരുടെ എണ്ണം 1,32,760ഉം ആയി. 1698 പേരെ ഇതിനകം മരണം കവർന്നു. 59,767 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ  തുടരുന്നു​. ഇതിൽ 2272 പേരുടെ നില ഗുരുതരമാണ്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

 റിയാദ്​ (15), ജിദ്ദ (9), മക്ക (4), ത്വാഇഫ്​ (4), ബുറൈദ (4), ഹഫർ അൽബാത്വിൻ  (3), മദീന (1), ദമ്മാം (1), ഹുഫൂഫ്​ (2), വാദി ദവാസിർ (1), ബീഷ (1), ജീസാൻ (1), അറാർ (1), സകാക (1), ദുർമ (1) എന്നിവിടങ്ങളിലാണ്​ ബുധനാഴ്​ച മരണങ്ങൾ സംഭവിച്ചത്​.  

ജിദ്ദയിൽ ആ​െക മരണ സംഖ്യ 501 ആയി ഉയർന്നു. മക്കയിൽ 420ഉം റിയാദിൽ 359ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 197 പട്ടണങ്ങളാണ്​​ രോഗത്തി​ ​െൻറ പിടിയിലായത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,173 കോവിഡ്​ ടെസ്​റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ 1,674,487 പി.സി.ആർ ടെസ്​റ്റുകളാണ്​ നടന്നത്​.

പുതിയ രോഗികൾ:
റിയാദ്​ 401, ദമ്മാം 283, ഹുഫൂഫ്​ 229, മക്ക 198, ഖത്വീഫ്​ 173, ത്വാഇഫ്​ 172, ജിദ്ദ 172, മുബറസ്​ 160, മദീന 154, ഖമീസ്​ മുശൈത്​ 132, ഖോബാർ 122, അബഹ 78, ബുറൈദ  68, നജ്​റാൻ 64, ഹാഇൽ 56, ഹഫർ അൽബാത്വിൻ 50, ഉനൈസ 44, ദഹ്​റാൻ 43, ജുബൈൽ 40, അഹദ്​ റുഫൈദ 39, അൽഖർജ്​ 36, ബീഷ 33, റാസ്​തനൂറ 31,  അബൂഅരീഷ്​ 30, വാദി ദവാസിർ 30, മഹായിൽ 29, യാംബു 26, മജ്​മഅ 24, അബ്​ഖൈഖ്​ 22, അൽറസ്​ 18, ദുർമ 18, സാജർ 18, ബൽജുറഷി 17, സഫ്​വ 17, അൽമജാരിദ  14, സബ്​യ 12, തബൂക്ക്​ 12, തുറൈബാൻ 11, സറാത്​ ഉബൈദ 11, സുൽഫി 11, നാരിയ 10, ഖുലൈസ്​ 10, അൽഅയൂൻ 9, മിദ്​നബ്​ 9, അൽഖറഇ 9, വുതെലാൻ 9, റാനിയ 8,  അൽനമാസ്​ 8, റിജാൽ അൽമ 8, ബേയ്​ഷ്​ 8, ജീസാൻ 8, റഫ്​ഹ 8, സുലൈയിൽ 8, തുമൈർ 8, ബുഖൈരിയ 7, ഖഫ്​ജി 7, അൽബാഹ 6, അഖീഖ്​ 4, അയൂൻ അൽജുവ 4,  റിയാദ്​ അൽഖബറ്​ 4, അൽഖുർമ 4, തനൂമ 4, അൽദർബ്​ 4, അഹദ്​ അൽമസ്​റഅ 4, ശറൂറ 4, ഹുത്ത സുദൈർ 4, റുവൈദ അൽഅർദ 4, ഖൈബർ 3, അൽബദീഅ 3,  അൽമഹാനി 3, തുർബ 3, വാദി ബിൻ ഹഷ്​ബൽ 3, അൽഅയ്​ദാബി 3, യാദമഅ 3, ഹുത്ത ബനീ തമീം 3, മറാത്​ 3, താദിഖ്​ 3, അൽജഫർ 2, അൽഖുറ 2, അൽഹനാഖിയ 2,  അൽനബാനിയ 2, ദറഇയ 2, അൽമുസൈലിഫ്​ 2, അൽമുവയ്യ 2, ദലം 2, ഖിയ 2, ഉമ്മു അൽദൂം 2, അൽഹറത്​ 2, തുവാൽ 2, റാബിഗ്​ 2, അറാർ 2, ഹുറൈംല 2, റഫാഇ  അൽജംഷ്​ 2, ശഖ്​റ 2, മഖ്​വ 1, മൻദഖ്​ 1, ഖിൽവ 1, സകാക 1, അൽഉല 1, ഖുൻഫുദ 1, നമീറ 1, അൽസഹൻ 1, അൽബറാക്​ 1, ബാറക്​ 1, ബലാസ്​മർ 1, ദഹ്​റാൻ  അൽജനൂബ്​ 1, സബ്​ത്​ അൽഅലായ 1, സൈഹാത്​ 1, അൽഖൊസൈമ 1, അൽഗസല 1, അൽഷംലി 1, അൽഷനൻ 1, അൽസുലൈമി 1, അൽഅർദ 1, ബദർ അൽജനൂബ്​  1, താർ 1, തരീഫ്​ 1, അൽദിലം 1, ദവാദ്​മി 1  

മരണസംഖ്യ:
ജിദ്ദ 501, മക്ക 420, റിയാദ്​ 359, മദീന 96, ദമ്മാം 68, ഹുഫൂഫ്​ 43, ത്വാഇഫ്​ 30, തബൂക്ക്​ 17, ബുറൈദ 16, ഖത്വീഫ് 12​, ഖോബാർ 11, ജീസാൻ 12, അറാർ 11, ഹഫർ  അൽബാത്വിൻ 10, അൽഖുവയ്യ 8, ബേയ്​ഷ്​ 9, അൽമുബറസ്​ 7, സബ്​യ 7, വാദി ദവാസിർ 7, അബഹ 5, അൽബാഹ 5, ഖമീസ്​ മുശൈത്​ 4​, നാരിയ 3, ജുബൈൽ 3, ഖുൻഫുദ  3, ഹാഇൽ 3, ഹുറൈംല 3, യാംബു 2, സുലൈയിൽ 2, മഹായിൽ 2, അൽമദ്ദ 2, ബീഷ​ 2, സകാക 2, അൽബദാഇ 1, റഫ്​ഹ 1, അൽഖർജ്​ 1, നജ്​റാൻ 1, ഉനൈസ 1,  അൽമജാരിദ 1, സുൽഫി 1, ദുർമ 1.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiriyadhcovid 19covid death
News Summary - saudi covid updates
Next Story