റിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂർ കർഫ്യൂവിൽ ഇളവ്. റമദാൻ പ്രമാണിച്ച് സൽമാൻ രാജാവാണ് ഇളവ് പ്രഖ്യാപിച്ചത്. മക്കയിലൊഴികെ ബാക്കി എല്ലായിടങ്ങളിലും രാവിലെ ഒമ്പതിനും വൈകീട്ട് അഞ്ചിനും ഇടയിൽ പുറത്തിറങ്ങാം. ഇൗ സമയം കർഫ് യൂ ആയിരിക്കില്ല. റമദാൻ 20 വരെ അതായത് മെയ് 13 വരെ മാത്രമാണ് ഇൗ ഇളവ്.
അതേസമയം മക്കയിൽ 24 മണിക്കൂര്‍ കര്‍ഫ്യൂ തു ടരും. കോവിഡ് ഭീഷണി അവിടെ ഏറ്റവും ശക്തമായി നിൽക്കുന്നത് കൊണ്ടാണത്. രാജാവിെൻറ പുതിയ ഉത്തരവ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലായി. അതുപോലെ എപ്രില്‍ 29 മുതല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളോടെ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മാളുകള്‍, ചെറുകിട, ഹോള്‍സെയില്‍ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.
ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ജിം, പാര്‍ക്കുകള്‍, സിനിമ, എന്നിവക്ക് വിലക്ക് തുടരും. ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യ സ്ഥാപനങ്ങളില്‍ നിന്നും പാര്‍സല്‍ മാത്രമേ ഇനിയും പാടുള്ളൂ. ഏപ്രില്‍ 29 മുതല്‍ കോണ്‍ട്രാക്ടിങ് കമ്പനികൾക്ക് മുഴുവൻ സമയവും പ്രവര്‍ത്തിക്കാം. അഞ്ചില്‍ കൂടുതല്‍ പേര്‍ ചേരുന്ന എല്ലാ പരിപാടികള്‍ക്കുമുള്ള നിരോധനം തുടരും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഉറപ്പു വരുത്തിയേ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാകൂ. ലംഘിച്ചാല്‍ പിഴ ഈടാക്കി സ്ഥാപനം അടപ്പിക്കും. കർഫ്യൂവിൽ അയവുവരുത്തുേമ്പാഴും ആരോഗ്യ മുൻകരുതൽ സ്വീകരിച്ചേ പുറത്തിറങ്ങാവൂ എന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.