ദമ്മാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള പ്രവാസി സാഹിത്യോത്സവിന്റെ 14ാമത് എഡിഷൻ ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ തല പരിപാടികൾക്കായുള്ള പോസ്റ്റർ പ്രകാശനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ നിർവഹിച്ചു. ഐ.സി.എഫ് ദമ്മാം സെൻട്രൽ പ്രസിഡന്റ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു.
നാഷനൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം അബ്ദുല്ലാഹ് അഹ്സനി ചെങ്ങായി, ഐ.സി.എഫ് പ്രതിനിധികളായ സലിം പാലച്ചിറ, ഷൗക്കത് സഖാഫി ഇരിങ്ങല്ലൂർ, റഹീം മഹ്ളരി, ആർ.എസ്.സി പ്രതിനിധികളായ ഷഫീഖ് ജൗഹരി, റഊഫ് പാലേരി, സാദിഖ് സഖാഫി ജഫാനി, ഫൈസൽ വേങ്ങാട്, ദമ്മാം മീഡിയ ഫോറം പ്രതിനിധി ലുഖ്മാൻ വിളത്തൂർ തുടങ്ങിയവർ പങ്കെടുത്തു.
സാഹിത്യോത്സവിൽ ഇന്ത്യയിൽനിന്നുള്ള കലാസാംസ്കാരിക നേതാക്കളും സൗദി സ്വദേശികളായ സാഹിത്യകാരന്മാരും പങ്കെടുക്കും. അബ്ബാസ് തെന്നല സ്വാഗതവും സലിം സഅദി നന്ദിയും പറഞ്ഞു. മലയാളികളായ 30 വയസിന് താഴെയുള്ളവർക്ക് മത്സരിക്കുന്നതിനായി http://register.rscsaudieast.com എന്ന ലിങ്കിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള ഇതര സംസ്ഥാന വിദ്യാർഥികൾക്ക് കാമ്പസ് വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.