ബുറൈദ: സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം ആഘോഷിക്കാൻ ഖസീം പ്രവിശ്യയിലെ ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും പ്രവർത്തകർ ഒത്തുചേർന്നു. ബുറൈദയിലെ കേരളാ മാർക്കറ്റിലും മറ്റു പല ഭാഗങ്ങളിലും മധുരം വിതരണം ചെയ്തും പായസം വിളമ്പിയും യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകൾ വിജയം ആഘോഷിച്ചു. ബി.ജെ.പിയുടെ കുപ്രചാരണങ്ങൾ നേരിട്ട് വർഗീയശക്തികൾക്കെതിരെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടം നേടിയ ചരിത്രവിജയം മതേതര ജനാധിപത്യ വിശ്വാസികൾക്ക് സന്തോഷം നൽകുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കും പാലക്കാട് രാഹുലിനും വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച ജനങ്ങൾക്ക് സംഘടനാ നേതാക്കൾ നന്ദി അറിയിച്ചു. ഒ.ഐ.സി.സി നേതാക്കളായ സക്കീർ പത്തറ, അബദുൽ റഹ്മാൻ തിരൂർ, പ്രമോദ് കുര്യൻ കോട്ടയം, മുജീബ് ഒതായി, ഷിയാസ് കണിയാപുരം, സലൂബ് വേങ്ങര, സുധീർ കായംകുളം, ബഷീർ വെങ്ങാലിൽ, കെ.എം.സി.സി നേതാക്കളായ അനീഷ് ചുഴലി, ബഷീർ വെള്ളില്ല, ശരീഫ് തലയാട്, ഫൈസൽ മല്ലാട്ടി, ഇഖ്ബാൽ എടവണ്ണ, ലത്തീഫ് എടപ്പാൾ, ഷിഹാബ് കരുമ്പിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.