ദമ്മാം: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്മ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 39ാമത് തെക്കപ്പുറം ഫ്രൈഡേ ക്ലബ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നാല് സ്ക്വാഡുകളായി നടന്ന മാർച്ച് പാസ്റ്റിൽ തെക്കേപ്പുറം കൂട്ടായ്മയിലെ സ്ത്രീകളും കുട്ടികളുമടക്കം മുഴുവൻ അംഗങ്ങളും അണിനിരന്നു. മാർച്ച് പാസ്റ്റിൽ വ്യത്യസ്ത നിറങ്ങളിലും വേഷങ്ങളിലും അണിഞ്ഞൊരുങ്ങിയ പിഞ്ചുകുട്ടികൾ കൗതുക കാഴ്ചയൊരുക്കി.
സൗദി, ഇന്ത്യൻ ദേശീയഗാനാലാപനങ്ങളോടെ തുടങ്ങിയ പരിപാടിയിൽ ജനറൽ സെക്രട്ടറി ഷിനിൽ റഹ്മാൻ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് കോയ ഹസ്സൻ അധ്യക്ഷത വഹിച്ചു. ഇർഫാൻ അഹമ്മദ് അവതാരകനായിരുന്നു. ഡബ്ല്യു.എഫ്.സി മാർച്ച് പാസ്റ്റിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി. പാരമൗണ്ട്, അൽ ആരിഫി യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. റേവ് കൺസൾട്ട് ഫഹ്മാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സീനിയർ, ജൂനിയർ, സബ്-ജൂനിയർ, സൂപ്പർ സീനിയേഴ്സ് വിഭാഗങ്ങളിലായി ഒരു മാസക്കാലം മത്സരങ്ങൾ അരങ്ങേറും.
സീനിയർ വിഭാഗത്തിൽ ടീം പാരമൗണ്ട്, അൽ ആരിഫി മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാമത്തെ മത്സരമായ ഡ്രീംസ് മറുപടിയില്ലാത്ത ഒരു ഗോളിന് ഫ്രീഡത്തെ പരാജയപ്പെടുത്തി. ഡബ്ല്യു.എഫ്.സി, തോപ്പിൽ ടീം മത്സരത്തിൽ തോപ്പിൽ ടീം ഒരു ഗോളിന് വിജയിച്ചു. ജൂനിയർ വിഭാഗം മത്സരത്തിൽ ഫ്രീഡം ഒരു ഗോളിന് പാരമൗണ്ടിനെ തോൽപ്പിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ഫ്രീഡം ടീം ഒരു ഗോളിന് ഡ്രീംസിനേയും ക്ലബ് അൽ ആരിഫി രണ്ട് ഗോളിന് പാരമൗണ്ടിനെയും പരാജയപ്പെടുത്തിയപ്പോൾ തോപ്പിൽ ഡബ്ല്യു.എഫ്.സിയെയും ഫ്രീഡം ടീം ഡ്രീംസിനെയും ഒരു ഗോളിന് പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.