യാംബു: ലോകത്തെ ഏറ്റവും വലിയ സൈനിക വ്യോമാഭ്യാസമായ റോയൽ ഇന്റർനാഷനൽ എയർ ടാറ്റൂവിൽ (ആർ.ഐ.എ.ടി) പങ്കെടുക്കാൻ സൗദി റോയൽ എയർഫോഴ്സിന്റെ ഫാൽക്കൺസ് എയ്റോബാറ്റിക് ടീം കഴിഞ്ഞദിവസം ബ്രിട്ടനിലെത്തി. ഈ മാസം 14 മുതൽ 16 വരെ ഇംഗ്ലണ്ടിലെ ഫെയർഫോഡിലാണ് ഈ വർഷത്തെ ഇന്റർനാഷനൽ എയർ ടാറ്റൂവിന് ആകാശമൊരുങ്ങുന്നത്.
എല്ലാവർഷവും നടക്കുന്ന അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രകടനത്തിൽ നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം നടന്ന പ്രകടനത്തിൽ 33 രാജ്യങ്ങളിൽ നിന്നുള്ള 266 വിമാനങ്ങൾ പങ്കെടുത്തിരുന്നു.
സൗദി ഫാൽക്കൺസ് ടീം അക്രോബാറ്റിക്സ് എയർ ഷോയിലും ഇന്ധനം നിറക്കാൻ കഴിവുള്ള വിമാനങ്ങളുടെ പ്രത്യേക ഷോകളിലും പങ്കെടുക്കും. ലോകത്തെ ഏറ്റവും അഭിമാനകരമായ മിലിട്ടറി എയർ ഷോകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ‘എയർ ടാറ്റൂ’വിൽ അത്യാധുനിക യുദ്ധവിമാനങ്ങൾ, ക്ലാസിക് വിമാനങ്ങൾ, ബോംബറുകൾ, ഹെലികോപ്ടറുകൾ, ഗതാഗത വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധതരം വിമാനങ്ങൾ പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ ഒരുകൂട്ടം അക്രോബാറ്റിക് ടീമുകളുടെ വൻ പങ്കാളിത്തം വ്യോമാഭ്യാസ പ്രകടനത്തിൽ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.