റിയാദ്: സൗദിയിലേക്കുള്ള സന്ദര്‍ശക വിസയിലെ മാറ്റങ്ങളും ഫീസ് നിരക്കും പ്രാബല്യത്തിൽ. കുടുംബത്തിനും ആശ്രിതര് ക്കുമുള്ള വിസകളില്‍ നിയന്ത്രണം വന്നു. ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും മാത്രമാണ് ബിസിനസ്, ഫാമിലി വിസകള് ഇനി ലഭ്യമാവുക. മുന്നൂറ് റിയാലാണ് രണ്ട് വിസകള്‍ക്കും ഫീസെന്ന് ട്രാവല്‍ ഏജൻസികൾ അറിയിച്ചു. നേരത്തെയുണ്ടായിര ുന്ന രണ്ട് വര്‍ഷ, ആറ് മാസ, മൂന്ന് മാസ വിസകൾ നിലവിൽ ലഭ്യമല്ല.
നേരത്തെ മൂന്ന് മാസത്തേക്ക് വിസയെടുത്ത് മൂന്ന് മാസത്തേക്ക് കൂടി പുതുക്കുന്ന രീതിയായിരുന്നു ഫാമിലി വിസകളില്‍. പരിഷ്കരിച്ച രീതി പ്രകാരം ഒരു മാസത്തേക്ക് മാത് രമാണ് വിസ ലഭിക്കുക. ഇതൊരു മാസം കൂടി പുതുക്കാം. ഒരു വര്‍ഷത്തെ വിസയില്‍ ആറ് മാസം തുടർച്ചയായി നില്‍ക്കാം.
ഏ ല്ലാ വിസകൾക്കും 300 റിയാൽ സ്റ്റാമ്പിങ് ഫീ
ബിസിനസ് വിസ, ആശ്രിത വിസ, ഹജ്ജ്-ഉംറ തുടങ്ങി എല്ലാ വിസകള്‍ക്കും 300 റിയാലാണ് സ്റ്റാമ്പിങ് ചാര്‍ജ്. ഇത് കഴിഞ്ഞയാഴ്ച മുതൽ പ്രാബല്യത്തിലായിരുന്നു. സൗദിയിലേക്കിനി രണ്ട് തരം വിസക ള്‍ മാത്രമേ ഉണ്ടാവൂ. ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും. ഫാമിലി വിസകള്‍ക്കും ബിസിനസ് വിസകള്‍ക്കും ഇത് ബാധകമാണ്.
ഫാമിലിവിസ സമ്പ്രദായം അടിമുടി മാറി
മൂന്ന് മാസത്തേക്ക് വിസയെടുത്ത് മൂന്ന് മാസത്തേക്ക് കൂടി പുതുക്കുന്ന രീതിയായിരുന്നു ഫാമിലി വിസ സമ്പ്രദായം. എന്നാല്‍ പുതിയ രീതി പ്രകാരം ഒരു മാസത്തേക്ക് മാത്രമാണ് വിസ ലഭിക്കുന്നത്. ഇതൊരു മാസം കൂടി പുതുക്കാം. ഓണ്‍ലൈനായി പുതുക്കാന്‍ സാധിക്കുന്നതിനാല്‍ രണ്ടു മാസം തുടര്‍ച്ചയായി നില്‍ക്കാം. ഒരു വര്‍ഷത്തേക്ക് ആശ്രിത വിസ എടുക്കാൻ അവസരമുണ്ട്. ഇതില്‍ പരമാവധി ഒറ്റയടിക്ക് മൂന്നു മാസം വരെ നില്‍ക്കാം. രാജ്യം വിടാതെ ഒരു തവണ പുതുക്കി ആറ് മാസം വരെ തുടര്‍ച്ചയായി കഴിയാം. ആറ് മാസം കഴിഞ്ഞാൽ രാജ്യം വിട്ട് തിരിച്ചുവരണം.
ഒരു മാസത്തേക്ക് സന്ദര്‍ശക വിസ ലഭിച്ചവര്‍ക്ക് അത് പുതുക്കിയാല്‍ ഒരു മാസം കൂടിയേ നില്‍ക്കാനാകൂ. കൂടുതല്‍ സമയം തങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ ഫാമിലി-ആശ്രിത സന്ദര്‍ശക വിസയെടുക്കുകയാണ് അനുഗുണം. നേരത്തെ ആശ്രിത വിസ ലഭിച്ചവര്‍ക്കെല്ലാം ഈ സന്ദര്‍ശക വിസ ലഭിക്കും.
നേരത്തെ മൂന്ന് മാസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വരലോ പാസ്പോർട്ട് വിഭാഗത്തിൽ പോയി പുതുക്കലോ ആയിരുന്നു രീതി. ഇപ്പോള്‍ ഓണ്‍ലൈനായി പുതുക്കാനുള്ള അവസരമുണ്ട്.
അതായത് ഒരു വര്‍ഷത്തെ ആശ്രിത വിസയെടുത്തവര്‍ക്ക് മൂന്ന് മാസത്തിന് ശേഷം ഓണ്‍ലൈനായി അബ്ശീര്‍ വഴി വിസ പുതുക്കാം. ഇങ്ങനെ ആറ് മാസം ഒന്നിച്ച് സൗദിയില്‍ തങ്ങാം. എന്നാല്‍, ആറ് മാസത്തിന് ശേഷം രാജ്യത്തിന് പുറത്ത് പോയി വരല്‍ നിര്‍ബന്ധമാണ്. ഇങ്ങിനെ പോയി വന്നാല്‍ ഒമ്പതാമത്തെ മാസവും ഓണ്‍ലൈനായി പുതുക്കാം. പിന്നീട് വിസ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന പന്ത്രണ്ടാം മാസത്തില്‍ എക്സിറ്റ് ആവണം.
വിസാ കാലാവധി കൊണ്ട് ഉദ്ദേശിക്കുന്നത്
വിസ സ്റ്റാമ്പ് ചെയ്ത ശേഷം സൗദിയിൽ നിശ്ചിത കാലത്തിനുള്ളിൽ വന്നിരിക്കണം. ഒരു മാസത്തെ സിംഗിള്‍ എന്‍ട്രി വിസക്ക് മൂന്ന് മാസമാണ് കാലാവധി. അതായത് 30 ദിവസത്തെ വിസ കോണ്‍സുലേറ്റില്‍ നിന്നും സ്റ്റാമ്പിങ് കഴിഞ്ഞ ശേഷം മൂന്ന് മാസത്തിനുള്ളില്‍ സൗദിയില്‍ എത്തിയാല്‍ മതി. ഇൗ മൂന്ന് മാസമാണ് വിസാകാലാവധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ കാലാവധി ഒരു വര്‍ഷമാണ്. അതായത് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ സ്റ്റാമ്പ് ചെയ്താല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിൽ എത്തിയാൽ മതി.
നിലവിൽ അപേക്ഷിച്ചവര്‍
മൂന്ന് മാസത്തെ വിസ ഇഷ്യൂ ചെയ്ത് സ്റ്റാമ്പിങിന് കൊടുത്തവര്‍ക്ക് ഒരു മാസത്തേക്കാണ് തിങ്കളാഴ്ചവരെ വരെ സ്റ്റാമ്പ് ചെയ്ത് ലഭിച്ചതെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. ഇവര്‍ക്ക് ഒന്നുകില്‍ ഒരു മാസത്തേക്ക് സന്ദര്‍ശക വിസയെടുത്ത് പുതുക്കി രണ്ട് മാസം നില്‍ക്കാം. ഇല്ലെങ്കില്‍ അപേക്ഷ പുതുക്കി ഒരു വര്‍ഷത്തേക്ക് അപേക്ഷിക്കേണ്ടി വരും. നിലവില്‍ അപേക്ഷിച്ച വിസ നിലനില്‍ക്കെ തന്നെ മറ്റൊരു വിസക്ക് അപേക്ഷിക്കാന്‍ സാങ്കേതിക തടസ്സങ്ങളൊന്നുമില്ല.
മൂന്ന് മാസത്തെ സന്ദര്‍ശക വിസയെടുത്ത് സൗദിയില്‍ തങ്ങുന്നവര്‍ക്ക് ഇനിയെത്ര മാസം കൂടി ലഭിക്കും എന്ന സംശയം നിലനിൽക്കുന്നുണ്ട്. മുംബൈയിലെ ട്രാവല്‍ ഏജൻസികളില്‍ ചിലര്‍ ഒരു മാസത്തേക്ക് മാത്രമേ വിസ പുതുക്കാനാകൂ എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസത്തേക്ക് കൂടി ലഭിക്കുമെന്നും ചിലര്‍ പറയുന്നു. വിസ പുതുക്കാന്‍ ശ്രമിക്കുേമ്പാഴേ ഇക്കാര്യം വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.