ജിദ്ദ: സൗദി അറേബ്യയുടെ മുൻ ആരോഗ്യ മന്ത്രി ഡോ. ഉസാമ അബ്ദുൽ മജീദ് അൽശുബക്ഷി അന്തരിച്ചു. 1995 മുതൽ 2003 വരെയാണ് അദ്ദേഹം ആരോഗ്യ മന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 1943-ൽ ജിദ്ദയിലാണ് അദ്ദേഹത്തിെൻറ ജനനം. 2015 വരെ ജർമനിയിലെ സൗദി അറേബ്യയുടെ അംബാസഡർ, കിങ് ഫഹദ് സെൻറർ ഫോർ മെഡിക്കൽ സയൻസ് ഡയറക്ടർ ബോർഡ് അംഗം, കിങ് അബ്ദുൽ അസീസ് സർവകലാശാല ഡയറക്ടർ, റോയൽ കോർട്ട് ഉപദേശകൻ തുടങ്ങി വിവിധ ഭരണ, മെഡിക്കൽ, അക്കാദമിക് സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ജർമനിയിലെ എർലാംഗൻ സർവകലാശാലയിൽ നിന്ന് ആന്തരിക രോഗങ്ങളിൽ ഡോക്ടറേറ്റും ഐറിഷ് റോയൽ കോളജ് ഓഫ് സർജൻസിെൻറ ഓണററി ഫെലോഷിപ്പും നേടിയിട്ടുണ്ട്. മൃതദേഹം വെള്ളിയാഴ്ച അസ്ർ നമസ്കാര ശേഷം ജിദ്ദയിലെ ഉമ്മുനാ ഹവ്വ മഖ്ബറയിൽ ഖബറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.