അൽഖോബാർ: സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച സുസ്ഥിരതയുടെ ദൗത്യം ജനങ്ങളിലെത്തിക്കുകയെന്ന മുദ്രാവാക്യവുമായുള്ള ആകര്‍ഷകമായ ലുലു വാക്കത്തോണ്‍ കായിക ചരിത്രത്തിലെ നൂതനാധ്യായമായി.
സൗദി കായിക മന്ത്രാലയത്തിന്‍റെയും അൽഖോബാർ മുനിസിപ്പാലിറ്റിയുടെയും സംയുക്ത പങ്കാളിത്തത്തോടെ നടന്ന പരിപാടി മാസ്റ്റര്‍കാര്‍ഡാണ് സ്‌പോണ്‍സര്‍ ചെയ്തത്. സമൂഹത്തിനിടയില്‍ സുസ്ഥിരതയുടെ സ്‌നേഹ സന്ദേശമെത്തിക്കുന്നതിന് വാക്കത്തോൺ സഹായിച്ചു. സൗദിയിലെ ഏറ്റവും വലിയ വാക്കത്തോണില്‍ പങ്കെടുക്കാന്‍ ആവേശത്തോടെയാണ് ജനം എത്തിയത്. ഒളിമ്പിക് സില്‍വർ മെഡല്‍ ജേതാവ് താരീഖ് ഹംദിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് മാനേജര്‍ മുഹമ്മദ് ബാബുശൈത്തും ലുലു വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.
സൗദി സ്ഥാപകദിനവിളംബരമെന്ന നിലയില്‍ അറേബ്യൻ പൈതൃകനൃത്തമായ അർദയുടെ അരങ്ങേറ്റവും വാക്കത്തോണെ ആകര്‍ഷകമാക്കി. അൽഖോബാർ ന്യൂകോര്‍ണിഷിലൂടെ സംഘടിപ്പിച്ച വാക്കത്തോണില്‍ സൗദി നേതൃത്വം മുന്നോട്ടുവെച്ച ഭാവനാപൂര്‍ണമായ വിഷൻ 2030ന്‍റെയും സുസ്ഥിര വികസനത്തിന്‍റെയും സന്ദേശങ്ങള്‍ പ്രതിഫലിച്ചു. വാക്കത്തോണില്‍ പങ്കെടുത്തവര്‍ക്ക് ലുലു ജീവനക്കാരുടെ സ്‌നേഹസമ്മാനങ്ങളും കിറ്റുകളും തൊപ്പികളും ടീഷര്‍ട്ടുകളുമെല്ലാം നവ്യാനുഭവമായി.
സേത്താ എന്നു പേരുള്ള ഒട്ടകത്തോടൊപ്പം സെല്‍ഫിയെടുക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ‘ഒട്ടകവര്‍ഷ’മായി 2024 ആചരിക്കപ്പെടുന്നതിന്‍റെ പ്രതീകാത്മകമായ ചിത്രങ്ങള്‍ കൂടിയായി പലര്‍ക്കുമത്. വിനോദോപാധി എന്ന നിലയിലും അതേ സമയം സൗദി സ്ഥാപകദിനത്തിന്‍റെ പ്രാധാന്യം വിളംബം ചെയ്യുന്നതും രാജ്യത്തിന്‍റെ സുസ്ഥിരവികസന ദൗത്യം പ്രഖ്യാപിക്കുന്നതുമായ ലുലു വാക്കത്തോണ്‍, ഭൂമിയിലെ ഋതുഭേദങ്ങളില്‍ പരിസ്ഥിതി പ്രാധാന്യം ഊന്നിപ്പറയുന്ന ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് അവതരിപ്പിക്കുന്നതെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു.
ലുലു വാക്കത്തോണിന്‍റെ പെയിന്‍ റിലീഫ് പാര്‍ട്ണറായി ‘ബയോഫ്രീസ്- കൂള്‍ ദ പെയിന്‍’ സേവനമനുഷ്ഠിച്ചു. സ്ട്രാജറ്റിക് പാര്‍ട്ണറായി പ്രോക്ടര്‍ ആൻഡ് ഗാംബിള്‍, നഖ്‌ലാഹ് ഫുഡ് ഇന്‍ഡസ്ട്രീസ് കമ്പനി, മെേൻറാസ് (റിഫ്രഷ്‌മെൻറ് പാര്‍ട്ണര്‍), യെല്ലോ (ഡിജിറ്റല്‍ പാര്‍ട്ണര്‍, മഹാറാ കാര്‍ട്ടിങ് (എൻറര്‍ടെയ്ൻമെൻറ് പാര്‍ട്ണര്‍), മെഡിക്കല്‍ പാര്‍ട്ണര്‍മാരായി ദമ്മാം കിങ് ഫഹദ് സ്‌പെഷലിസ്റ്റ് ആശുപത്രി, ആര്‍.പി.എം, സൗദി റെഡ് ക്രസന്‍റ് അതോറിറ്റി എന്നിവയുടെ സജീവപങ്കാളിത്തം ലുലു വാക്കത്തോണിന്‍റെ വിജയത്തിന് സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.