ദമ്മാം: സൗദി മനുഷ്യാവകാശ കമീഷൻ അമേരിക്കൻ എംബസിയുമായി സഹകരിച്ച് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ നേരിടുന്നതിനുള്ള 'മികച്ച പരിശീലനങ്ങൾ' എന്ന വിഷയത്തിൽ വെർച്വൽ പാനൽ ചർച്ച സംഘടിപ്പിച്ചു. അന്താരാഷ്ട്ര സാമൂഹിക പ്രതിനിധികളും സൗദിയിലെ അമേരിക്കൻ എംബസി പ്രതിനിധികളും ഉൾെപ്പടെ നാല് ഉന്നത മനുഷ്യാവകാശ പ്രവർത്തകരാണ് ചർച്ചയിൽ പെങ്കടുത്തത്. മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സൗദി ദേശീയസമിതിയുടെ വൈസ് ചെയർപേഴ്സൺ സാറ അൽതമീമിയാണ് വിഷയം അവതരിപ്പിച്ചത്. സ്ത്രീകൾക്കെതിരായ അക്രമം വർധിക്കുന്നു എന്നത് ഒരു യാഥാർഥ്യമാെണന്നും ലിംഗ അസമത്വം സ്ത്രീ ആക്രമിക്കപ്പെടുന്നതിലെ പ്രധാന കാരണമാെണന്നും അവർ ചൂണ്ടിക്കാട്ടി. അതുെകാണ്ട് തന്നെ ഇതിനെതിരെ ശക്തമായ നിയമവ്യവസ്ഥ കൊണ്ടും സ്ത്രീകൾക്ക് മതിയായ സംരക്ഷണം നൽകിയും രാജ്യം നിർണായക നടപടികൾ എടുത്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നത് സമൂഹത്തിെൻറ ബാധ്യതയാണ്. ഇതിൽ സ്ത്രീകൾക്കും മുഖ്യപങ്ക് വഹിക്കാനുണ്ട്. ഇത്തരം ആക്രമണങ്ങളെ കൂട്ടമായി എതിർക്കാനും അപലപിക്കാനും ഒരു സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരുേമ്പാൾ ഇത് തനിയെ ഇല്ലാതാകുെമന്നും തുടർന്ന് സംസാരിച്ച അമേരിക്കൻ അംബാസഡർ ജോൺ അബി സെയ്ദിെൻറ ഭാര്യയും അധ്യാപികയുമായ കാതി അബി സെയ്ദ് പറഞ്ഞു. സൗദി ഫാമിലി അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഹാല അൽതുവൈജിരി സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിന് രാജ്യം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമങ്ങളും, ഇരകൾക്ക് സംരക്ഷണവും ആത്മവിശ്വാസവും പകർന്നുനൽകി ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനും സഹായിക്കുന്ന രീതികളാണ് രാജ്യം പിന്തുടരുന്നത്. ഗാർഹിക പീഡന പരാതികൾ സ്വീകരിക്കാൻ കാൾ സെൻറർ ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നത് തടയുന്ന ഉപദ്രവ വിരുദ്ധ നിയമവും രാജ്യം പാസാക്കിയിട്ടുണ്ട്.
െഎക്യരാഷ്ട്രസഭയെ പ്രതിനിധാനംചെയ്ത് ഡോ. മനൽ ബെൻകിറാൻ സംസാരിച്ചു. ദേശീയ കുടുംബ സുരക്ഷ പദ്ധതിയുടെ സ്ഥാപകനും കിങ് സഉൗദ് ബിൻ അബ്ദുൽ അസീസ് ഹെൽത്ത് സയൻസസിലെ പ്രഫസറുമായ ഡോ. മഹാ അൽമുനീഫ്, പ്രതിരോധ നടപടികളിൽ വിവരശേഖരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു.സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ചെറുക്കുക എന്നത് സ്ത്രീകളെ ശാക്തീകരിക്കുക എന്നത് -വിഷൻ 2030െൻറ ലക്ഷ്യങ്ങളിലൊന്നാണെന്ന് ഉപസംഹാര പ്രസംഗം നടത്തിയ സാറ അൽതമീമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.