ഈപ്പുവെന്ന ഷാഹിദിന്റെ ഓർമയിൽ വിതുമ്പി സിഫ് യോഗം

ജിദ്ദ: തങ്ങളുടെ പ്രിയപ്പെട്ട ഫുട്​ബാളർ ഈപ്പുവെന്ന ഷാഹിദി​ ഓർമയിൽ വിതുമ്പി സൗദി ഇന്ത്യൻ ഫുട്​ബാൾ ഫെഡറേഷൻ (സിഫ്) അനുശോചന യോഗം. ജിദ്ദയിലെ ടൗൺ ടീം സ്​ട്രൈക്കേഴ്സിന്റെ പ്രമുഖ ഫുട്‌ബാൾ താരമായ മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശി ഷാഹിദ്​ കഴിഞ്ഞ ദിവസമാണ്​​ ഹൃദയാഘാതം മൂലം നിര്യാതനായത്​. അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ സിഫ് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഓർമകൾ പങ്കുവെക്കു​േമ്പാഴാണ്​ പലരും തേങ്ങലടക്കാനാവാതെ വിതുമ്പി പോയത്​.

ഷറഫിയ സഫയർ റസ്​റ്റോറൻറിൽ ചേർന്ന അനുശോചന യോഗത്തിൽ ജിദ്ദയിലെ രാഷ്​ട്രീയ, കലാകായിക രംഗത്തെ പ്രമുഖരും സിഫ് ക്ലബ്​ പ്രതിനിധികളും പ്രവർത്തക സമിതി അംഗങ്ങളും ഇപ്പുവുമായുള്ള ആത്മബന്ധവും ഓർമകളും സ്മരിച്ചു. യോഗത്തിൽ സിഫ് പ്രസിഡൻറ്​ ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി), കെ.ടി.എ. മുനീർ (ഒ.ഐ.സി.സി), കിസ്മത്ത് മമ്പാട് (നവോദയ), കബീർ കുണ്ടോട്ടി (ജിദ്ദ പൗരാവലി), ഷബീർ അലി ലവ, സലീം മമ്പാട്, യാസർ (സിഫ് വൈസ്​ പ്രസിഡൻറുമാർ), സഹീർ പുത്തൻ (സെക്രട്ടറി), റാഫി ബീമാപ്പള്ളി, സാദത്ത്, മുസ്തഫ, ജംഷി, സൈഫുദ്ദീൻ വാഴയിൽ, കെ.സി. മൻസൂർ, ഷഫീഖ് പട്ടാമ്പി, സുൽഫിക്കർ, ജാഫർ സഖാഫി (ഇപ്പുവിന്റെ സഹോദരൻ), നാസർ ശാന്തപുരം, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറർ നിസാം പാപ്പറ്റ നന്ദിയും പറഞ്ഞു. യോഗം റഹീം വലിയോറ നിയന്ത്രിച്ചു.


Tags:    
News Summary - Saudi Indian Football Federation meeting in memory of eeppu aka Shahid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.