റിയാദ്: കർഫ്യൂവിൽനിന്ന് ഒഴിവാക്കിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തിറങ്ങാൻ വിഭാഗം തിരിക്കാതെ ഏകീക ൃത പാസ് നൽകുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. റിയാദിലാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുക. തിങ്കളാഴ്ച ഉച്ചക ഴിഞ്ഞ് മൂന്നുമുതൽ ഇൗ പാസ് പ്രാബല്യത്തിലാകും. നേരത്തെ ലഭിച്ച പാസുകളെല്ലാം അസാധുവാകും.
കമ്പനികളോ വിഭാഗങ്ങളോ ഒന്നും വ്യത്യാസമില്ലാതെ ഒറ്റ പാസെന്ന തീരുമാനമാണ് നടപ്പാകുന്നത്. ഇളവിെൻറ മറവിൽ റോഡുകളിൽ വാഹനങ്ങൾ കൂടിയ പശ്ചാത്തലത്തിലാണ് സഞ്ചാരം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഏകീകൃത പാസ് നടപ്പാക്കുന്നത്. സർക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവർക്കുള്ള പാസില്‍ അതത് വകുപ്പ് മേധാവികളും ആഭ്യന്തരമന്ത്രാലയത്തിലെ പ്രത്യേക സമിതിയുമാണ് ഒപ്പുവെക്കേണ്ടത്.
കമ്പനികളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന ബസിൽ ഡ്രൈവർക്ക് മാത്രം പാസ് മതിയാകും. ബസിൽ ഉൾക്കൊള്ളാൻ കഴിയുന്നതിെൻറ പകുതിപേരെ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. യാത്ര ചെയ്യുന്ന കോവിഡ് പ്രതിരോധത്തിന് ആരോഗ്യമന്ത്രാലയം നിർദേശിച്ച മുഴുവൻ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കണം. കർഫ്യൂ ലംഘനം നടത്തിയാൽ ആദ്യതവണ 10,000 റിയാൽ പിഴ, രണ്ടാം തവണ 20,000 റിയാൽ പിഴ, മൂന്നാം തവണ ജയിൽ എന്നീ ശിക്ഷാനടപടി നേരിേടണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.