സൗ​ദി ക​ലാ​സം​ഘം ര​ണ്ടാ​മ​ത് മെ​ഗാ ഷോ‘​ജി​ദ്ദ ബീ​റ്റ്‌​സ് 2024’ ഇ​ന്ന്

ജി​ദ്ദ: സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക​ലാ​കാ​ര​ന്മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സൗ​ദി ക​ലാ​സം​ഘം (എ​സ്.​കെ.​എ​സ്) ര​ണ്ടാ​മ​ത് മെ​ഗാ ഷോ ‘​ജി​ദ്ദ ബീ​റ്റ്‌​സ് 2024’ വെ​ള്ളി​യാ​ഴ്ച അ​ര​ങ്ങേ​റും. ജി​ദ്ദ രി​ഹാ​ബി​ലു​ള്ള ല​യാ​ലി നൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കീ​ട്ട് നാ​ല് മു​ത​ൽ തു​ട​ർ​ച്ച​യാ​യ എ​ട്ട് മ​ണി​ക്കൂ​ർ നീ​ളു​ന്ന മെ​ഗാ ഷോ​യി​ൽ സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 100 ഓ​ളം ക​ലാ​കാ​ര​ൻ​മാ​ർ വ്യ​ത്യ​സ്ത ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള ഗാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ക​വി​താ​ലാ​പ​നം, ഓ​ട്ട​ൻ തു​ള്ള​ൽ, നാ​ട​കം, കോ​മ​ഡി ഷോ, ​വി​വി​ധ നൃ​ത്ത​ങ്ങ​ൾ, ലൈ​വ് മാ​ഷ​പ് തു​ട​ങ്ങി 50 ഓ​ളം ഇ​ന​ങ്ങ​ൾ ഷോ​യി​ൽ അ​ര​ങ്ങേ​റും. ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ വി.​പി. മു​ഹ​മ്മ​ദ​ലി മെ​ഗാ ഷോ ​ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ജി​ദ്ദ​യി​ലെ വി​വി​ധ ക​ലാ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും.പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്.

ജി​ദ്ദ​യി​ൽ ആ​ദ്യ​മാ​യാ​ണ് സൗ​ദി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ ഒ​ന്നി​ക്കു​ന്ന ക​ലോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. 'റി​യാ​ദ് ബീ​റ്റ്സ് 2022' എ​ന്ന പേ​രി​ൽ നേ​ര​ത്തെ റി​യാ​ദി​ൽ ന​ട​ന്ന സൗ​ദി ക​ലാ​സം​ഘ​ത്തി​ന്റെ പ്ര​ഥ​മ മെ​ഗാ ഷോ ​ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ച​ല​ച്ചി​ത്ര ന​ടി അ​ൻ​സി​ബ പ​ങ്കെ​ടു​ത്ത ഷോ​യി​ൽ ഏ​ക​ദേ​ശം 90 ഓ​ളം ക​ലാ ഇ​ന​ങ്ങ​ളാ​ണ് അ​ന്ന് സ്റ്റേ​ജി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

'ജി​ദ്ദ ബീ​റ്റ്‌​സ് 2024' മെ​ഗാ ഷോ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന സ​ഹാ​യ​ങ്ങ​ൾ വ​യ​നാ​ട് ദു​ര​ന്ത മേ​ഖ​ല​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജി​ദ്ദ രി​ഹാ​ബി​ലു​ള്ള ല​യാ​ലി നൂ​ർ ഓ​ഡി​റ്റോ​റി​യം ലൊ​ക്കേ​ഷ​ൻ: https://maps.app.goo.gl/8Xtwb9N8jbeMgN839

Tags:    
News Summary - Saudi kalasangham second mega show- Jeddah Beats 2024 on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.