സൗദി കലാസംഘം രണ്ടാമത് മെഗാ ഷോ‘ജിദ്ദ ബീറ്റ്സ് 2024’ ഇന്ന്
text_fieldsജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) രണ്ടാമത് മെഗാ ഷോ ‘ജിദ്ദ ബീറ്റ്സ് 2024’ വെള്ളിയാഴ്ച അരങ്ങേറും. ജിദ്ദ രിഹാബിലുള്ള ലയാലി നൂർ ഓഡിറ്റോറിയത്തിൽ വൈകീട്ട് നാല് മുതൽ തുടർച്ചയായ എട്ട് മണിക്കൂർ നീളുന്ന മെഗാ ഷോയിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 100 ഓളം കലാകാരൻമാർ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും.
വിവിധ ഭാഷകളിലുള്ള ഗാനങ്ങൾക്ക് പുറമെ കവിതാലാപനം, ഓട്ടൻ തുള്ളൽ, നാടകം, കോമഡി ഷോ, വിവിധ നൃത്തങ്ങൾ, ലൈവ് മാഷപ് തുടങ്ങി 50 ഓളം ഇനങ്ങൾ ഷോയിൽ അരങ്ങേറും. ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി മെഗാ ഷോ ഉദ്ഘാടനം ചെയ്യും. ജിദ്ദയിലെ വിവിധ കലാ, സാംസ്കാരിക, സാമൂഹിക, മാധ്യമ പ്രവർത്തകർ ചടങ്ങിൽ സംബന്ധിക്കും.പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.
ജിദ്ദയിൽ ആദ്യമായാണ് സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒന്നിക്കുന്ന കലോത്സവം അരങ്ങേറുന്നത്. 'റിയാദ് ബീറ്റ്സ് 2022' എന്ന പേരിൽ നേരത്തെ റിയാദിൽ നടന്ന സൗദി കലാസംഘത്തിന്റെ പ്രഥമ മെഗാ ഷോ ഏറെ ശ്രദ്ധേയമായിരുന്നു. ചലച്ചിത്ര നടി അൻസിബ പങ്കെടുത്ത ഷോയിൽ ഏകദേശം 90 ഓളം കലാ ഇനങ്ങളാണ് അന്ന് സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടത്.
'ജിദ്ദ ബീറ്റ്സ് 2024' മെഗാ ഷോയിലൂടെ ലഭിക്കുന്ന സഹായങ്ങൾ വയനാട് ദുരന്ത മേഖലയിൽ ദുരിതമനുഭവിക്കുന്നവർക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജിദ്ദ രിഹാബിലുള്ള ലയാലി നൂർ ഓഡിറ്റോറിയം ലൊക്കേഷൻ: https://maps.app.goo.gl/8Xtwb9N8jbeMgN839
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.