റിയാദ്: കിങ് ഖാലിദ് ഫൗേണ്ടഷൻ ഇസ്ലാമിക് സെൻററിെൻറ മേൽനോട്ടത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി നടത്തിവരുന്ന 13ാമത് സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. ഫൈനൽ പരീക്ഷയിൽ ആദ്യ സമ്മാനങ്ങളിൽ ഭൂരിഭാഗവും സ്ത്രീകൾ നേടി.
ലുബ്ന യാസിർ (ജിദ്ദ) ഒന്നാം റാങ്കിന് അർഹയായി. പി.ടി. യൂസുഫ് സയീം (അക്റബിയ), അബ്ദുൽ ജബ്ബാർ (റഹീമ), നഫ്സീന (ജിദ്ദ-), നദീറ ഹനീഫ് (ജിദ്ദ), അമീറ ദിൽഷാദ് (ശഖ്റ), ഫസീല മുഹമ്മദ് (ജുബൈൽ) എന്നിവർ രണ്ടാം റാങ്ക് നേടി. ഹസീന മമ്മൂട്ടി (ജിദ്ദ), മുഹ്സിന അബ്ദുൽ ഹമീദ് (ജിദ്ദ), കെ.ടി. അബ്ദുറഹ്മാൻ (ജിദ്ദ), ഷൈമ അബ്ദുല്ല (ജിദ്ദ), മസീല (റിയാദ്) എന്നിവർക്കാണ് മൂന്നാം റാങ്ക്. പരീക്ഷയിൽ പങ്കെടുത്ത മുസ്ലിമിതര വിശ്വാസികളിൽ നിന്ന് ഉന്നത മാർക്ക് നേടിയ ബിന്ദു ഗിരീഷ് (റിയാദ്), ഷാജി ഹരിദാസ് (ദമ്മാം-) എന്നിവരെ പ്രത്യേക സമ്മാനം നൽകി ആദരിക്കും. മുൻ വർഷങ്ങളിൽ രണ്ടുഘട്ടങ്ങളിലായി നടന്നിരുന്ന പരീക്ഷ, ഈ വർഷം കോവിഡ് കാരണം ഒന്നാംഘട്ട പരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ പരീക്ഷാ ബോർഡ് വിജയികളെ നിർണയിക്കുകയായിരുന്നു. ഈ വർഷം 4000ത്തിലേറെ ആളുകളിലേക്ക് മുസാബഖ സിലബസ് വിതരണം ചെയ്യുകയും 1000ൽപരം ആളുകൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.
ഒന്നാംസ്ഥാനം കരസ്ഥമാക്കിയ വിജയിക്ക് സ്വർണ നാണയവും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് സ്മാർട്ട് ഫോണുകളും സമ്മാനമായി നൽകുന്നതാണെന്ന് മുസാബഖ പരീക്ഷ ബോർഡ് അറിയിച്ചു.മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണ സമാഹാരത്തിലെ സൂറത്തുൽ നഹ്ൽ, ഇസ്രാഅ് എന്നീ അധ്യായങ്ങളുടെ പരിഭാഷയെയും വിശദീകരണത്തെയും അവലംബമാക്കിയായിരുന്നു ഇത്തവണ ഖുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കപ്പെട്ടത്. ദേശീയതല വിജയികൾക്കുള്ള സമ്മാനങ്ങൾ കോവിഡിെൻറ പ്രത്യേക സഹചര്യം കണക്കിലെടുത്ത് അതത് സെൻററുകളിൽ വിതരണം ചെയ്യുമെന്ന് മുസാബഖ ബോർഡ് അംഗങ്ങൾ അറിയിച്ചു. കിങ് ഖാലിദ് ഇസ്ലാമിക സെൻറർ ദഅ്വ വിഭാഗം മേധാവി ശൈഖ് ഇബ്രാഹീം നാസർ അൽസർഹാൻ, ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ബാസ് ചെമ്പൻ, ആക്ടിങ് പ്രസിഡൻറ് അബൂബക്കർ യാംബു, പരീക്ഷ ബോർഡ് നാഷനൽ കൺട്രോളർ മുജീബ് തൊടികപ്പുലം എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.