റിയാദ്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി മരിച്ച അർജുന്റെ ലോറി ഉടമ മനാഫ് വെള്ളിയാഴ്ച റിയാദിലെത്തുന്നു. എംത്രീയാറും റിയാദ് മലയാളീസും സംയുക്തമായി സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ബത്ഹയിലെ ഡി പാലസ് (അപ്പോളോ ഡിമോറോ) ഹോട്ടലിൽ ‘മനാഫിന്റെ സൗഹൃദ ചായക്കട’ എന്ന പേരിലാണ് പരിപാടി.
ബിസിനസ് ട്രെയിനറും ടി.വി അവതാരകനുമായ ഷൗക്കത്ത് അലി എരോത്ത് മോഡറേറ്ററും. റിയാദിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും ഡ്രൈവേഴ്സ് കൂട്ടായ്മയും മനാഫുമായി സംവദിക്കുന്നതിനും ഹാരാർപ്പണം നടത്തുന്നതിനും എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് റിയാസ് റഹ്മാൻ (0562625300), അബ്ദുൽ അസീസ് കടലുണ്ടി (0532528262) എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.