ജിദ്ദ പ്രവാസികൾ കാൽപന്തുകളിയുടെ ആവേശത്തിൽ; ‘പ്രവാസി ചാമ്പ്യൻസ് ട്രോഫി’ സെമിഫൈനലുകൾ നാളെ

ജിദ്ദ: കൽപന്തുകളി പ്രേമികളായ പ്രവാസികൾക്ക് ആവേശമായി വാരാന്ത്യങ്ങളിലെ ഫുട്ബാൾ ടൂർണമെന്റുകൾ തുടരുന്നു. പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് സൗദി പടിഞ്ഞാറൻ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച ‘അബീർ എക്സ്പ്രസ്‌ പ്രവാസി ചാമ്പ്യൻസ് ട്രോഫി’ ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും.

വസീരിയ തആവുൻ സ്റ്റേഡിയത്തിൽ വൈകീട്ട് ആറുമണിക്ക് നടക്കുന്ന വെറ്ററൻസ് മത്സരത്തിൽ ജിദ്ദ ഫ്രൈഡേ എഫ്.സി ബനീമാലിക് എഫ്‌.സിയെ നേരിടും. ആദ്യ ജൂനിയർ സെമി ഫൈനൽ മത്സരത്തിൽ ഏഴു മണിക്ക് സോക്കർ ഫ്രീക്‌സ്, അംലാക് ആരോ ടാലൻറ് ടീൻസുമായി മാറ്റുരക്കും. ജൂനിയർ രണ്ടാം മത്സരത്തിൽ എട്ടു മണിക്ക് സ്പോർട്ടിങ് യുനൈറ്റഡ്‌ ജിദ്ദ, ജെ.എസ്.സി സോക്കർ അക്കാദമിയുമായി ഏറ്റുമുട്ടും.

രാത്രി ഒമ്പത് മണിക്ക് നടക്കുന്ന സീനിയർ ഡിവിഷൻ ആദ്യ സെമി ഫൈനൽ മത്സരത്തിൽ, അബീർ ഡെക്സോ പാക്ക് ബ്ലാസ്റ്റേഴ്‌സ് എഫ്‌.സി, അബീർ ബ്ലൂസ്റ്റാർ സലാമത്തക് എഫ്‌.സിയുമായി കൊമ്പുകോർക്കും. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ചാംസ് സാബിൻ എഫ്‌.സി, അറബ്‌ ഡ്രീംസ്‌ എ.സി.സി എഫ്‌.സിയുമായും ഏറ്റുമുട്ടും. 

Tags:    
News Summary - Jeddah expatriates in the spirit of football; 'Pravasi Champions Trophy' semi-finals tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.