ജിദ്ദ: നഴ്സുമാർ ആരോഗ്യമേഖലയുടെ ശക്തിയുടെ രഹസ്യവും മുൻനിര പ്രവർത്തകരുമാണെന്ന് പ്രശംസിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
സ്വീകരണം, പരിചരണം, ശ്രദ്ധ തുടങ്ങി ആളുകളെ ആരോഗ്യവാന്മാരും പ്രതിരോധമുള്ളവരാക്കുന്നതിനും പുഞ്ചിരിയോടെ അവർ നിർവഹിച്ചു കൊണ്ടിരിക്കുന്ന ജോലികൾ മഹത്തായതാണ്.
ആരോഗ്യ പരിപാലനത്തിൽ നഴ്സുമാരുടെ സജീവമായ പങ്ക് അഭിനന്ദനാർഹമാണെന്നും മന്ത്രാലയം പറഞ്ഞു. അറിവ് തേടാനും നഴ്സിങ്ങിന്റെ ഭാവിയെ രൂപപ്പെടുത്താനും ആരോഗ്യ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് ഈ വർഷത്തെ ശീർഷകത്തിലൂടെ ലക്ഷ്യമിടുന്നത്.
നഴ്സിങ് തൊഴിലാളികളെ സംരക്ഷിക്കുകയും ആ രംഗത്ത് നിക്ഷേപിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകളും ഇതിലുൾപ്പെടുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.