മ​ക്ക​യി​ൽ സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച

സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ

സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ സംഘടിപ്പിച്ചു

മ​ക്ക: അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ കീ​ഴി​ലു​ള്ള സൗ​ദി നാ​ഷ​ന​ൽ ആ​ശു​പ​ത്രി മ​ക്ക​യി​ലെ മി​ല്ലേ​നി​യം ഹോ​ട്ട​ലി​ലും ഷാ​സ ഹോ​ട്ട​ലി​ലു​മാ​യി സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി. ഇ​രു പ​രി​പാ​ടി​ക​ളി​ലു​മാ​യി നി​ര​വ​ധി പേ​ർ കാ​മ്പ​യി​നി​ൽ പ​ങ്കെ​ടു​ത്തു. സ്പെ​ഷ​ലി​സ്റ്റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​ഫാ​ത്തി​മ ഫാ​ദ​ൽ, ക​ൺ​സ​ൾ​ട്ട​ന്റ് റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​മ​നാ​ർ അ​വാ​ദ്, ക​ൺ​സ​ൽ​ട്ട​ന്റ് പ​ൾ​മ​നോ​ള​ജി​സ്റ്റ് ഡോ. ​സാ​മ ലൊ​ത്ഫി എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.

ഷാ​സ ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ അം​ജ​ദ് ഇ​ർ​ഷാ​ദ​ത്ത്, മി​ല്ലേ​നി​യം ഹോ​ട്ട​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഡാ​നി, അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​ർ​ക്ക​റ്റി​ങ് കോ​ഓ​ഡി​നേ​റ്റ​ർ സീ​തി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​റി​ലു​ട​നീ​ളം ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ൾ ന​ട​ത്താ​നു​ള്ള അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ വി​പു​ല​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​രി​പാ​ടി​ക​ളെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Tags:    
News Summary - Saudi National Hospital organizes breast cancer awareness campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.