റിയാദ്: കേരളത്തിെൻറ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരെൻറ 10ാം ചരമവാർഷികം ഒ.െഎ.സി.സി സൗദി നാഷനൽ കമ്മിറ്റി ആചരിച്ചു. എല്ലാ പ്രവിശ്യയിലുമുള്ള കോൺഗ്രസ് പ്രവർത്തകരെ പെങ്കടുപ്പിച്ച് വെബിനാറായി സംഘടിപ്പിച്ച അനുസ്മരണ യോഗം തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ മുഖ്യപ്രഭാഷണം നടത്തി.
ഒരു പരാജയം കൊണ്ട് ഇല്ലാതാകുന്നതാണ് പാർട്ടിയും മുന്നണിയും എന്നുള്ള മിഥ്യാബോധം ആദ്യംതന്നെ ഉപേക്ഷിക്കണമെന്നും ഒന്നിൽ തോറ്റാൽ ഒമ്പതിൽ ജയിക്കാനുള്ള ശേഷി നമുക്കുെണ്ടന്നും എന്നാൽ കരുണാകരൻ എന്ന ലീഡർ ഇന്ന് നമുക്കിെല്ലന്നും അദ്ദേഹത്തിെൻറ കളരിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാക്കന്മാർ നമുക്കുെണ്ടന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ആക്ടിങ് പ്രസിഡൻറ് അഷ്റഫ് വടക്കേവിള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത് ആമുഖ പ്രഭാഷണം നടത്തി. മലയാളത്തിെൻറ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് അനുശോചനം അർപ്പിച്ചുകൊണ്ടായിരുന്നു യോഗം ആരംഭിച്ചത്.
അഡ്വ. ജയരാജ് കൊയിലാണ്ടി, ഫൈസൽ ഷരീഫ്, കുഞ്ഞു മുഹമ്മദ് കൊടശ്ശേരി, നസറുദ്ദീൻ റാവുത്തർ, മാള മുഹ്യിദ്ദീൻ, സിദ്ദീഖ് കല്ലൂപറമ്പൻ, പി.എം. ഫസിൽ, കുഞ്ഞുമോൻ കൃഷ്ണപുരം, ജോൺസൺ മാർക്കോസ്, എസ്.പി. ഷാനവാസ്, നിഷാദ് ആലംകോട്, റഷീദ് വാലത്ത്, ജെ.സി. മേനോൻ, മുഹമ്മദാലി പാഴൂർ, സുഗതൻ നൂറനാട്, സുരേഷ് ശങ്കർ, സജീർ പൂന്തുറ, ഷാജി മഠത്തിൽ, സുരേഷ് ബാബു ഈരിക്കൽ, രമേഷ് പാലക്കാട്, നൗഷാദ് ആലുവ, നാസർ ലൈസ്, നസീർ ആലുവ, റഷീദ് വാലേത്ത്, വിൻസൻറ് ജോർജ്, രാജൻ കാരിച്ചാൽ, റിജോ എറണാകുളം, സക്കീർ പത്തറ, സലാഹുദ്ദീൻ മരുതിക്കുന്ന്, റഫീഖ് പട്ടാമ്പി, നാസർ മണ്ണാർക്കാട്, മുജീബ് റഹ്മാൻ തബൂക്ക്, ഡൊമിനിക് സേവിയോ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിമാരായ ഷാജി സോണ സ്വാഗതവും സത്താർ കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.