ജിദ്ദ: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറായിരുന്ന പി.എം. നജീബിനെ അനുസ്മരിച്ച് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി. കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരെക്കൂടി പങ്കെടുപ്പിച്ച് ഓൺലൈനായി നടത്തിയ പരിപാടിയിൽ ഒരു വർഷം മുമ്പ് വിടപറഞ്ഞ നജീബിന്റെ ഓർമകൾ പലരും പങ്കുവെച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രവാസലോകത്ത് കക്ഷിരാഷ്ട്രീയഭേദമില്ലാതെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ അപൂർവ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്ന പി.എം. നജീബിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അഡ്വ. ടി. സിദ്ദീഖ്, ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള, കെ.പി.സി.സി ജനറൽ സെക്രട്ടറിയും നജീബിന്റെ സഹോദരനുമായ അഡ്വ. പി.എം. നിയാസ്, നജീബിന്റെ മകൻ പി.എം. സാദ് നജീബ്, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺ കുമാർ, രാജു കല്ലുംപുറം (ഗ്ലോബൽ ജനറൽ സെക്രട്ടറി), അഹമ്മദ് പുളിക്കൽ (മിഡിലീസ്റ്റ് കൺവീനർ, യു.എ.ഇ. ഇൻചാർജ്), റഷീദ് കൊളത്തറ (ഗ്ലോബൽ സെക്രട്ടറി, മിഡിലീസ്റ്റ് കൺവീനർ), ബിജു കല്ലുമല (സൗദി ദമ്മാം റീജനൽ പ്രസിഡൻറ്, മിഡിലീസ്റ്റ് കൺവീനർ), സി.എം. കുഞ്ഞി കുമ്പള (റിയാദ് റീജനൽ പ്രസിഡൻറ്, മിഡിലീസ്റ്റ് കൺവീനർ), കെ.ടി.എ. മുനീർ (ജിദ്ദ റീജനൽ പ്രസിഡൻറ്, മിഡിലീസ്റ്റ് കൺവീനർ), സജി ഔസേഫ് (മിഡിലീസ്റ്റ് കൺവീനർ, സൗദി ഇൻചാർജ്), അഷ്റഫ് കുറ്റിച്ചാൽ (സൗദി സൗത്ത് റീജനൽ പ്രസിഡൻറ്), റസാഖ് പൂക്കോട്ടുംപാടം, ശിഹാബ് കൊട്ടുകാട്, മാത്യു ജോസഫ് (ഗ്ലോബൽ മെമ്പർ), ചെമ്പൻ അബ്ബാസ്, അലി തേക്കുതോട് (ഗ്ലോബൽ മെമ്പർ), കോലോത്ത് ശ്രീജിത് (സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ്), സത്താർ കായംകുളം (സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി), ഹകീം പാറക്കൽ, അബ്ദുല്ല വല്ലാഞ്ചിറ, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, അഷ്റഫ് വാടക്കേവിള എന്നിവർ സംസാരിച്ചു.
നാഷനൽ കമ്മിറ്റി സെക്രട്ടറിമാരായ ഷാജി സോണ സ്വാഗതവും സിദ്ദീഖ് കല്ലുംപറമ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.