യാംബു: റമദാനോടനുബന്ധിച്ച് സൗദി വിവിധ രാജ്യങ്ങൾക്കുള്ള ഭക്ഷ്യസാധന വിതരണ പദ്ധതികൾ ഊർജിതമാക്കുന്നു. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ്.റിലീഫ്) ആഭിമുഖ്യത്തിലാണ് ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം. പദ്ധതിയുടെ ഭാഗമായി യമനിലെ അൽ മഹ്റ ഗവർണറേറ്റിലെ നാലു ജില്ലകളിലേക്കുള്ള കിറ്റ് വിതരണം അന്തിമഘട്ടത്തിലാണ്. ഈത്തപ്പഴത്തിെൻറ 6000 പെട്ടി വിതരണത്തിന് ഒരുങ്ങിയതായി കെ.എസ് റിലീഫ് വക്താക്കൾ അറിയിച്ചു.
13 ട്രക്ക് ദുരിതാശ്വാസ വസ്തുക്കൾ മാർച്ച് 21 മുതൽ ഏപ്രിൽ നാലുവരെ അൽ വാദിയ ക്രോസിങ് പോയൻറ് വഴി യമനിൽ എത്തിച്ചു. ഈത്തപ്പഴത്തിെൻറ 30,000 പെട്ടികളും മരുന്നുകളും സാമഗ്രികളും ഉൾക്കൊള്ളുന്ന 2,600 കിറ്റുകളും 21 ടണ്ണിലധികം ഭക്ഷ്യകിറ്റുകളുമായിരുന്നു ഇത്. ആഫ്രിക്കന്‍ രാജ്യമായ ബുർകിനഫാസോയിലേക്ക് 50 ടൺ ഈത്തപ്പഴവും സൗദി കൈമാറി.
പാകിസ്താനിലെ സൗദി അംബാസഡർ നവാഫ് ബിൻ സഈദ് അൽ മാലിക്കിയും ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ പാകിസ്താനിലേക്കുള്ള ഭക്ഷ്യവിതരണം ഉദ്ഘാടനം ചെയ്തു. പാകിസ്താനിലേക്ക് 20,700 ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്ന് കെ.എസ്. റിലീഫ് ഓഫിസ് ഡയറക്ടർ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ ഉസ്മാനി പറഞ്ഞു.
റമദാനിലുടനീളം ഒരു കുടുംബത്തിന് ആവശ്യമായ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ ഓരോ കിറ്റിലും അടങ്ങിയിട്ടുണ്ട്. പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ 10 ജില്ലകളിലെ 20,700 കുടുംബങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും.മധ്യ ആഫ്രിക്കയിലെ ഛാദ് റിപ്പബ്ലിക്കിലെ 67,150 കുടുംബങ്ങൾക്ക് 13,430 ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും. യമന്‍ മാത്രം 3.47 ബില്യൻ ഡോളർ സഹായം നൽകി. ഫലസ്തീന് 363 മില്യൻ ഡോളറും സിറിയക്ക് 305 മില്യൺ ഡോളറും സോമാലിയക്ക് 202 മില്യൺ ഡോളറും ലഭ്യമാക്കി. 2015 മേയ് മാസത്തിൽ കെ.എസ്. റിലീഫ് സെൻറർ ആരംഭിച്ചശേഷം 59 രാജ്യങ്ങളിൽ അഞ്ച് ബില്യൻ ഡോളറിെൻറ 1,536 പദ്ധതികൾ നടപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.