ജിദ്ദ: ആസിയാൻ മേഖലയിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഒരുക്കിയതിന് ഇന്തോനേഷ്യയിലെ ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ ‘മോറി’ എൻസൈക്ലോപീഡിയ ഓഫ് റെക്കോഡ്സ് സർട്ടിഫിക്കറ്റ് സൗദി മതകാര്യ വകുപ്പ് നേടി. ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായാണ് ഇന്തോനേഷ്യയിലെ സൗദി എംബസിയിലെ മതകാര്യ അറ്റാഷെ ഇഫ്താർ സംഘടിപ്പിച്ചത്.
സൗത്ത് സുലവേസി സംസ്ഥാനത്തെ മകാസർ നഗരത്തിന്റെ ഗവർണർ ഡാനി ഫോമെൻറോയുടെ സാന്നിധ്യത്തിൽ എംബസി മതകാര്യ അറ്റാഷെ അഹമ്മദ് അൽ ഹസ്മി പുരസ്കാരം ഏറ്റുവാങ്ങി. നിരവധി രാഷ്ട്രീയ, ഇസ്ലാമിക വ്യക്തികളും സർവകലാശാലകളുടെയും ഇസ്ലാമിക അസോസിയേഷനുകളുടെയും തലവന്മാർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.