മക്ക: മക്കയിൽ ഭീകരവാദിവേട്ടക്കിടെ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു. മക്കയിലെ ഹയ്യ് അജിയാദ് അൽമുസ്വാഫിൽ സംശയം തോന്നിയ കേന്ദ്രം പോലീസ് വളഞ്ഞപ്പോഴാണ് ഭീകരവാദിയെന്ന് സംശയിക്കുന്നയാൾ സ്വയം പൊട്ടിച്ചെറിച്ചത് എന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.
മക്കയിലും ജിദ്ദയിലും ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേർ പൊലീസ് പിടിയിലായതായും റിപ്പോർട്ടുണ്ട്. ഭികരപട്ടികയിലുള്ള ഇവരെ വെള്ളിയാഴ്ച പുലർച്ചെയാണ് പൊലീസ് പിടികൂടിയത്. ഇവരുടെ താമസകേന്ദ്രം പോലീസ് വളയുകയായിരുന്നു. ഒരാളെ മക്കയിലെ അൽഅലീസ ഡിസ്ട്രിക്കിലും മറ്റൊരാളെ ജിദ്ദയുടെ തെക്ക് കിഴക്ക് ഹയ്യ് ഉലയായിലുമാണ് (ഉമ്മുസലം ഡിസ്ട്രിക്) പിടികൂടിയത്. വീടുകൾ വളഞ്ഞപ്പോൾ ഭീകരർ സുരക്ഷ വകുപ്പിനു കീഴടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പട്രോളിങ് വിഭാഗം, കുറ്റാന്വേഷണം വിഭാഗം തുടങ്ങിയവർ സ്ഥലം വളഞ്ഞ് കനത്ത പൊലീസ് വലയം തീർത്താണ് ഇരുവരേയും പിടികൂടിയത്. ഇതു സംബന്ധിച്ച ഒൗദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.