റിയാദ്: ഈ വർഷത്തെ ഒമ്പത് മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതായി യു.എൻ ടൂറിസം ഓർഗനൈസേഷൻ അറിയിച്ചു.
വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. 2019ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 61 ശതമാനം വളർച്ചാനിരക്ക് കൈവരിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതികളുടെയും തന്ത്രങ്ങളുടെയും ഫലപ്രാപ്തിയും ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ടൂറിസം സംവിധാനത്തിലെ കക്ഷികളുടെ ശ്രമങ്ങളും സ്ഥിരീകരിക്കുന്നതാണ് ടൂറിസം മേഖലയുടെ തുടർച്ചയായ വിജയങ്ങൾ.
വിനോദസഞ്ചാരികളുടെ എണ്ണത്തിലെ ഗണ്യമായ വർധന സൗദിയുടെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവയുടെ വൈവിധ്യത്തിലും യാത്രക്കാരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നു.
2019നെ അപേക്ഷിച്ച് 2024ലെ ആദ്യ ഏഴു മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വളർച്ചയിലും സൗദി അറേബ്യ ജി20 രാജ്യങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.