റിയാദ്: സൗദിയിലെ സ്വകാര്യ സ്കൂളുകളിൽ 30 ശതമാനവും അടച്ചുപൂട്ടിലിെൻറ വക്കിൽ. സ്വദേശിവത്കരണത്തിെൻറ ഭാഗമായ നിബന്ധനകൾ പാലിക്കാൻ സാധിക്കാത്തതും കുട്ടികളുടെ എണ്ണക്കുറവും യോഗ്യരായ അധ്യാപകർക്ക് മതിയായ വേതനം ഉറപ്പുവരുത്താനാവാത്തതും പ്രതിസന്ധിക്ക് കാരണമാവുന്നു എന്നാണ് റിപ്പോർട്ട്. രാജ്യത്തെ സ്കൂളുകളിൽ 11 ശതമാനം സ്വകാര്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ 59 ശതമാനവും സ്വദേശികളാണ് ജോലി നോക്കുന്നത്. ഇവർക്ക് സർക്കാർ നിബന്ധനയനുസരിച്ച ശമ്പളം നൽകാൻ കഴിയുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷമായി സ്വകാര്യ സ്കൂൾ മേഖലയിൽ നിക്ഷേപം കുറഞ്ഞു എന്നാണ് കണക്ക്. 11.5 ശതകോടിയായിരുന്നു ഇൗ മേഖലയിലെ നിക്ഷേപം. തൊഴിൽ^ സാമുഹിക ക്ഷേമ വകുപ്പിെൻറ നിബന്ധനകൾ പല സ്വകാര്യ വിദ്യാലയങ്ങളും പാലിക്കുന്നില്ലെന്ന് സ്വകാര്യ സ്കൂൾ വിഭാഗം നാഷനൽ കമ്മിറ്റി തലവൻ ഒമർ അൽ അമർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. സ്വകാര്യസ്കൂളുകൾ സർക്കാർ നിയമങ്ങൾ പാലിക്കുകയോ അല്ലെങ്കിൽ ഇൗ മേഖലയിൽ നിന്ന് പിൻമാറുകയോ ചെയ്യേണ്ടി വരും.
എല്ലാ നഗരങ്ങളിലും യോഗ്യരായ അധ്യാപകരുടെ ലഭ്യതയുണ്ടാവണമെന്നില്ല. ഇൗ സാഹചര്യത്തിൽ മറ്റ് നഗരങ്ങളിൽ നിന്ന് അധ്യാപകരെ നിയോഗിക്കേണ്ടി വരുേമ്പാഴുണ്ടാവുന്ന അധികച്ചെലവ് വലിയൊരു പ്രശ്നമാണ്. സ്വകാര്യ സ്കൂളുകൾ വിദ്യാർഥികളിൽ നിന്ന് ഇൗടാക്കാൻ പാടില്ലാത്ത പല ഫീസുകളും വാങ്ങുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഇൗ മേഖലയിലെ കൊഴിഞ്ഞുപോക്കിന് കാരണമാവും.
അതേ സമയം മലയാളികൾ ഉൾപെടെ വിദേശികൾ നടത്തുന്ന സ്വകാര്യ സ്കൂളുകൾ പലതും നേരത്തെ അടച്ചുപൂട്ടലിെൻറ വക്കിലാണ്. നിയമങ്ങൾ കർശനമായതിന് പുറമെ തൊഴിൽ പ്രതിസന്ധിയെ തുടർന്ന് വിദേശികൾ കുടുംബ സമ്മേതം നാട്ടിലേക്ക് തിരിക്കുന്നതും ഇതിന് കാരണമാണ്. എംബസികൾക്കു കീഴിലുള്ള സ്കൂളുകളിൽ പോലും വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ആയിരക്കണക്കിന് വിദേശി അധ്യാപകരാണ് ഇൗ മേഖലയിൽ ജോലി ചെയ്യുന്നത്. അവർ തൊഴിൽ രഹിതരാവുകയാണ് പുതിയ സാഹചര്യത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.