ദമ്മാം: ഇന്ത്യയിൽ ഫാഷിസ്റ്റ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള അവസാന അവസരമാണ് ഈ വർഷം നടക്കാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പെന്നും അതിനായി മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ദമ്മാം കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം എക്സിക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിനെ മുൻനിർത്തി പ്രവാസികളെ ബോധവത്കരിക്കുന്നതിനും ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിനുമായി ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവിശ്യയിലെ മുഴുവൻ പ്രവാസി സംഘടനകളുടെയും നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ച് ചേർത്ത് ‘മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് പ്രവാസ ഭൂമികയിൽ സ്നേഹസംഗമം’ എന്ന ശീർഷകത്തിൽ ചായ സൽക്കാര വിരുന്ന് സംഘടിപ്പിക്കും.
അൽഖോബാറിൽ ചേർന്ന എക്സിക്യൂട്ടിവ് യോഗം സൗദി നാഷനൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആസിഫ് മേലങ്ങാടി അധ്യക്ഷത വഹിച്ചു. സഹീർ മജ്ദാൽ, അസിസ് കുറുപ്പത്ത്, അഫ്താബ് റഹ്മാൻ, റഫീഖ്, സലീൽ, ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി റസാഖ് ബാവു സ്വാഗതവും ഫവാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.