സൗ​ദി​യി​ലെ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കും



റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സു​ര​ക്ഷാ​സം​വി​ധാ​നം ശ​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം. 2021ൽ ​ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ന്​ നി​ര​വ​ധി സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. നി​ല​വി​ലെ സു​ര​ക്ഷാ​സം​വി​ധാ​നം ഇ​ര​ട്ടി​യാ​ക്കു​ന്ന​താ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. 2021ലാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സം​യോ​ജി​ത ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ച​ത്. ര​ണ്ടാം​ഘ​ട്ടം ന​ട​പ്പാ​ക്കാ​നാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ഇ​പ്പോ​ൾ നീ​ക്ക​മാ​രം​ഭി​ച്ച​ത്.

24 വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഏ​റ്റ​വും പു​തി​യ ഇ​ല​ക്ട്രോ​ണി​ക് സം​യോ​ജി​ത സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഒ​ന്നാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. കൂ​ടാ​തെ, വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സു​ര​ക്ഷാ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളും വി​ക​സി​പ്പി​ച്ചെ​ടു​ത്തു. എ​യ​ർ​പോ​ർ​ട്ടി​ലെ ഏ​പ്ര​ണു​ക​ളി​ലേ​ക്കും ഗാ​ർ​ഡ് റൂ​മു​ക​ളി​ലേ​ക്കു​മു​ള്ള സു​ര​ക്ഷാ ഗേ​റ്റു​ക​ൾ, പ്ര​വേ​ശ​ന, എ​ക്സി​റ്റ് നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ, സു​ര​ക്ഷാ​ഗേ​റ്റു​ക​ൾ​ക്കു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ, ഗ്രൗ​ണ്ട് നി​രീ​ക്ഷ​ണം എ​ന്നീ സം​വി​ധാ​ന​ങ്ങ​ളും സ​ജ്ജീ​ക​രി​ച്ചു. എ​യ​ർ​പോ​ർ​ട്ടു​ക​ളു​ടെ ചു​റ്റു​പാ​ടു​ക​ളി​ൽ റ​ഡാ​ർ സം​വി​ധാ​ന​വും താ​പ, ഡി​ജി​റ്റ​ൽ കാ​മ​റ​ക​ളും സ്ഥാ​പി​ച്ച​തും എ​യ​ർ​പോ​ർ​ട്ട് ഏ​പ്ര​ണു​ക​ൾ​ക്കു​ള്ളി​ൽ വാ​ഹ​ന ട്രാ​ക്കി​ങ്​ ക്ര​മീ​ക​രി​ച്ച​തും ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട് ഏ​പ്ര​ണു​ക​ൾ​ക്കു ചു​റ്റു​മു​ള്ള സു​ര​ക്ഷാ​വേ​ലി പു​നഃ​സ്ഥാ​പി​ക്കും. കൂ​ടാ​തെ, അ​തി​ന് സ​മാ​ന്ത​ര​മാ​യി പ​ട്രോ​ൾ റോ​ഡ് സ്ഥാ​പി​ക്കു​ക​യും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും. മാ​ത്ര​വു​മ​ല്ല, ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും കൈ​കാ​ര്യം ചെ​യ്യാ​നും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കാ​നും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ല​ക്ഷ്യം​വെ​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Security to be increased at Saudi airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.