മക്ക: കേരളത്തിൽനിന്നും കാൽനടയായി സഞ്ചരിച്ച് ഹജ്ജിനായി മക്കയിലെത്തിയ ശിഹാബ് ചോറ്റൂരിന് ഹജ്ജിനുള്ള ഇഹ്റാം (ഹജ്ജ് നിർവഹിക്കുമ്പോൾ ധരിക്കുന്ന വസ്ത്രം) സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹയാഉസുന്ന ചാൻസലറും പ്രമുഖ സൂഫീവര്യനുമായ ഇ. സുലൈമാൻ മുസ്ലിയാർ കൈമാറി.
മക്കയിലെ ഐ.സി.എഫ്, ആർ.എസ്.സി സംയുക്ത സ്വീകരണ പരിപാടിയിൽവെച്ചായിരുന്നു ഇഹ്റാം കൈമാറ്റം നടന്നത്. സമസ്ത, മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് സംഘടനകളുടെ നേതാക്കളായ ഐ.എം.കെ. ഫൈസി,
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, ഇബ്രാഹിം മാസ്റ്റർ, വള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദുസമദ് മുട്ടന്നൂർ, അബൂബക്കർ അഹ്സനി തുടങ്ങിയവരടക്കം ധാരാളം പേർ ചടങ്ങിൽ സംബന്ധിച്ചു. സ്വീകരണത്തിന് ഐ.സി.എഫ്, ആർ.എസ്.സി ഭാരവാഹികളായ ഷാഫി ബാഖവി, അബ്ദുറഷീദ് അസ്ഹരി, ഹനീഫ് അമാനി, ശംസുദ്ദീൻ നിസാമി, അബ്ദുൽ കബീർ ചൊവ്വ, അബൂബക്കർ കണ്ണൂർ, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, ശിഹാബ് കുറുകത്താണി എന്നിവർ നേതൃത്വം നൽകി. ശിഹാബ് ചോറ്റൂർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.