കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: കൊല്ലം കൊട്ടാരക്കര സ്വദേശിയെ ജുബൈലിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ ​കണ്ടെത്തി. വാളകം അമ്പലക്കര സ്വദേശി കൊച്ചു പുലിപ്പാറവീട്ടിൽ വർഗീസി​െൻറ മകൻ ഷിജു (43) ആണ്​​ റൂമിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

ജുബൈൽ മെഡിക്കൽ സെൻറർ ജീവനക്കാരനാണ്​. കഴിഞ്ഞ ദിവസം ഫോണിൽ കിട്ടാത്തതിനെ തുടർന്ന് താമസ സ്ഥലത്ത് സഹപ്രവർത്തകർ അ​േന്വഷിച്ച്​ ചെന്നപ്പോൾ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം മുവാസത്ത് ആശുപത്രിയിലേക്ക് മാറ്റി. എട്ടു വർഷമായി ജുബൈൽ മെഡിക്കൽ സെൻററിൽ ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിന്​ നടപടി തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഭാര്യ: ബീന ഷിജു. സാറാമ്മ വർഗീസാണ്​ മാതാവ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.