ജിദ്ദ: സിനിമയിൽ പിന്നണിഗാനം പാടിയ പ്രവാസി ഗായിക മുംതാസ് അബ്ദുറഹ്മാനെ സന്ധ്യാരാഗം (എസ്.ആർ.എം) കൂട്ടായ്മ ജിദ്ദയിൽ ആദരിച്ചു. സജിത്ത് ലാൽ സംവിധാനം ചെയ്ത 'മിഷൻ ചേലാമ്ര' എന്ന പുതിയ സിനിമയിലാണ് മുംതാസ് അബ്ദുറഹ്മാൻ ഗാനം ആലപിച്ചത്. ഒ.എം. കരുവാരകുണ്ടിെൻറ രചനയിൽ കെ.ജെ. കോയ ചിട്ടപ്പെടുത്തിയ വരികളാണ് മുംതാസ് പാടിയത്. സിനിമ പുറത്തിറങ്ങാനിരിക്കെയാണ് ഇവർക്ക് ആദരവ് നൽകിയത്. പഠിക്കുന്ന കാലം മുതലേ സംഗീതരംഗത്ത് സജീവമായ മുംതാസ് 2010 മുതലാണ് പ്രവാസലോകത്ത് സജീവമായത്. കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്, മൈത്രി തുടങ്ങിയ വേദികളിലൂടെയാണ് ജിദ്ദയിലെ സാംസ്കാരിക വേദികളിൽ പാട്ടുകൾ പാടാൻ തുടങ്ങിയത്.
കോഴിക്കോട് മാവൂർ സ്വദേശിയും ജിദ്ദയിൽ എൻജിനീയറുമായ അബ്ദുറഹ്മാെൻറ ഭാര്യയാണ്. മക്കളായ മിൻഹ ഫത്തിമ, മുഹമ്മദ് അസീം എന്നിവർ ജിദ്ദയിൽ പഠിക്കുന്നു. ശറഫിയയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ലഘുചടങ്ങിൽ ജിദ്ദയിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ സംബന്ധിച്ചു. മുംതാസ് അബ്ദുറഹ്മാനുള്ള ഉപഹാരം മാധ്യമ പ്രവർത്തകൻ മുസാഫിർ കൈമാറി. എഴുത്തുകാരി സക്കീന ഓമശ്ശേരി പൊന്നാട അണിയിച്ചു. ഷിബു തിരുവനന്തപുരം, അലി തേക്കുതോട്, ഹിഫ്സുറഹ്മാൻ, സാദിഖലി തുവ്വൂർ, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ജുനൈസ് ബാബു, ഗഫൂർ ചാലിൽ, യൂസഫ് കോട്ട, മൻസൂർ ഫറോഖ്, കബീർ കൊണ്ടോട്ടി, സിയാദ്, ശരീഫ് അറക്കൽ, വസന്തകുമാർ, സലീന മുസാഫിർ എന്നിവർ സംസാരിച്ചു. ഡോ. ഹാരിസ്, അഖില ഹസ്സൻ, മുഹമ്മദ് ബഷീർ, ശറഫു പത്തനംതിട്ട, മൻസൂർ നിലമ്പൂർ, റോഷൻ അലി, റഹീം കാക്കൂർ എന്നിവർ ഗാനമാലപിച്ചു. അസ്മ സാബു ഡാൻസ് അവതരിപ്പിച്ചു. സന്ധ്യാരാഗം സാരഥികളായ ഹസൻ കൊണ്ടോട്ടി, നൂഹ് ബീമാപ്പള്ളി, നവാസ് ബീമാപ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.