മക്ക: കോവിഡ് 19 പ്രതിരോധിക്കുന്നതിന് കൂടുതൽ നിയന്ത്രണമേർപ്പെടുത്തിയ മക്കയിലെ ആറ് ജില്ലകളിലെ റോഡുകൾ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ പൂർണമായും വിജനമായി. മക്കയിലെ ഹറമിനടുത്ത അജിയാദ്, മിസ്ഫല, ഹജൂൻ, നകാസ, ഹോശ് ബക്കർ, മസ്വാഫി എന്നീ ഡിസ്ട്രിക്റ്റുകളിൽ കർഫ്യൂ സമയം 24 മണിക്കൂറായി നീട്ടി ആഭ്യന്തര വകുപ്പ് തീരുമാനം തിങ്കളാഴ്ച രാവിലെയാണ് പുറപ്പെടുവിച്ചത്.
തീരുമാനം വന്ന ഉടനെ തന്നെ ഇൗ പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചു. പ്രദേശങ്ങളിലെ കടകൾ നേരത്തെ അടച്ചു. ആളുകൾ വീടിനുള്ളിൽ ഒതുങ്ങികഴിഞ്ഞു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പ്രദേശങ്ങളിൽ മുഴുസമയ കർഫ്യൂ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഭക്ഷണം, ചികിത്സ അടിയന്തര ആവശ്യങ്ങൾക്ക് രാവിലെ ആറ് മുതൽ ഉച്ചക്ക് മൂന്ന് വരെ പുറത്തിറങ്ങാൻ ഇളവ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.