സാത്വിക്​ കുടുംബത്തോടൊപ്പം

ഏറ്റവും നീളമുള്ള വാക്ക്​ അനായാസം ഉച്ചരിച്ച്​ ആറുവയസുകാരൻ 'കലാംസ്​ വേൾഡ്​ റിക്കോർഡ്​സി'ൽ

ദമ്മാം: ലോകത്ത് ഉപയോഗത്തിലുള്ള ഏറ്റവും നീളമുള്ള ഇംഗ്ലീഷ്​ വാക്ക്​ അനായാസം ഉച്ചരിച്ച്​ മലയാളിയായ ആറ്​ വയസുകാരൻ അന്താരാഷ്​ട്ര അംഗീകാര നിറവിൽ. സൗദിയിൽ സിവിൽ എൻജിനീയറായ തൃശൂർ ചാലക്കുടി സ്വദേശി സജീഷ്​ ചന്ദ്രശേഖര​േൻറയും തിരുവന്തപുരം സ്വദേശിനി ശ്രീവിദ്യാ വിജയ​േൻറയും രണ്ടാമത്തെ മകൻ ഒന്നാം ക്ലാസ്​ വിദ്യാർഥി സാത്വിക്​ ചരൺ ​(6) ആ ഈ അപൂർവ നേട്ടം കൈവരിച്ചത്​.

മുൻ രാഷ്​ട്രപതി എ.പി.ജെ. അബ്​ദുൽ കലാമി​െൻറ പേരിലുള്ള 'കലാം ഫൗണ്ടേഷ​'​െൻറ പുരസ്​കാരമാണ്​ ലഭിച്ചത്​. ഒരു ഭക്ഷണത്തി​െൻറ പേരാണ്​ 183 അക്ഷരങ്ങളുള്ള ഈ നീളൻ വാക്ക്​. മാസങ്ങൾക്ക്​ മുമ്പ്​ ഇടുക്കി സ്വദേശിനിയായ ദിയ എന്ന പതിനഞ്ചുകാരി പെൺകുട്ടി ഇൗ വാക്ക്​ അനായാസം ഉച്ചരിക്കുകയും ശശി തരൂർ അവളെ അഭിനന്ദിക്കുകയും ചെയ്​തത്​ വലിയ വാർത്തയായിരുന്നു. അതേ വാക്കാണ്​ ദമ്മാമിലിരുന്ന്​ ഒരു ആറുവയസുകാരനും ഉച്ചരിച്ച്​ ലോക റെക്കോർഡിട്ടത്​.

കോവിഡ്​ കാലത്ത്​ വീട്ടിലിരുന്നുള്ള പഠന സമയത്താണ്​​ സാത്വികി​െൻറ മാതാപിതാക്കൾ മക​െൻറ ഇൗ കഴിവ്​ ശ്രദ്ധിക്കുന്നത്​. ചെറുപ്പം മുതൽ വായനയിലും പഠിത്തത്തിലും വലിയ മികവ്​ കാണിക്കുകയും ഏത്​ വാക്ക്​ കേട്ടാലും അതിവേഗം അതി​െൻറ സ്​പെല്ലിങ്ങുകൾ പറയുകയും ചെയ്യുന്ന സാത്വികനെ എന്ത്​ കൊണ്ട്​ ഈ വാക്ക്​ പഠിപ്പിച്ച്​ കൂടാ എന്ന അമ്മ ശ്രീദേവിയുടെ ശ്രമമാണ്​ ഈ നേട്ടത്തിൽ കൊണ്ടെത്തിച്ചത്​.

കേവലം രണ്ട്​ ദിവസം കൊണ്ട്​ സാത്വിക്​ ഈ വലിയ വാക്ക്​ ഹൃദൃസ്​ഥമാക്കി. വാക്ക്​ പഠിക്കുക മാത്രമല്ല അതി​െൻറ സ്​പെല്ലിങ്ങുകളും കാണാതെ പറയാൻ പഠിച്ചു. അതൊരു അത്ഭുതമായി തോന്നിയപ്പോഴാണ്​ മുംബെയിലും ചെന്നൈയിലുമുള്ള മുൻ രാഷ്​ട്രപതി എ.പി.ജെ. അബ്​ദുൽ കലാമി​െൻറ പേരിലുള്ള 'കലാം ഫൗണ്ടേഷന്​' സാത്വിക്​ വാക്ക്​ ഉച്ചരിക്കുന്ന വീഡിയോ ചിത്രീകരിച്ച്​ അയക്കാമെന്ന്​ തീരുമാനിച്ചത്​. കൂടുതൽ വിശ്വാസ്യതക്കായി സാത്വികി​െൻറ കണ്ണുകൾ മുടിക്കെട്ടിയാണ്​ വാക്കും അതി​െൻറ അക്ഷരങ്ങളും പറയിച്ച്​ വീഡിയോ ചിത്രീകരിച്ചത്​. പക്ഷെ അനായാസം സാത്വിക്​ ഈ വാക്കും അതി​െൻറ സ്​പെല്ലിങ്ങും പറഞ്ഞു.

വീഡിയോ ലഭിച്ച കലാം ഫൗണ്ടേഷൻ സാത്വികിനെ തങ്ങളുടെ ആസ്​ഥാനത്തേക്ക്​ ക്ഷണിച്ചു. കോവിഡ്​ ആയതിനാൽ അവിടേക്ക്​ പോകാൻ സാധിക്കാത്ത സാത്വികനിന്​ അവർ അവാർഡ്​ ഫലകവും സർട്ടിഫിക്കറ്റുകളും അയച്ചുകൊടുത്തൂ. അധികമാരും ഒന്നിച്ചുകൂടാത്ത കോവിഡ്​ കാലമായതിനാൽ കുടുംബ ബന്ധുക്കളൊഴിച്ച്​ മറ്റാരും ഈ കുഞ്ഞി​െൻറ നേട്ടത്തെക്കുറിച്ചറിഞ്ഞില്ല. സാത്വിക്​ ത​െൻറ നേട്ടത്തെ അവിടം കൊണ്ടും നിർത്തിയില്ല. ഡിക്​ഷനറിയിലെ ഏറ്റവും വലിയ അഞ്ച്​ വാക്കുകൾ കൂടി സ്​പെല്ലിങ്​​ സഹിതം കാണാതെ പഠിച്ചാണ്​ ത​െൻറ സ്​ഥാനം ഉറപ്പിച്ചത്​. ഒരുപക്ഷെ ലോകത്ത്​ തന്നെ ആദ്യമായിട്ടായിരിക്കണം ഇത്രയും പ്രായം കുറഞ്ഞ കുട്ടി ഈ വാക്ക്​ ഹൃദൃസ്​ഥമാക്കുന്നതെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലിംകാ ബുക്ക്​ ഓഫ്​ റെക്കോർഡിനും ഗിന്നസ്​ വേൾഡ്​ റെക്കാർഡിനും ഈ വീഡിയോകൾ അയച്ചുകൊടുത്ത്​ മറുപടിക്കായി കാത്തിരിക്കുകയാണ്​ കുടുംബം. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കൻ ഒഴിവുസമയങ്ങളിൽ വായനയിൽ മുഴുകുകയാണ്​ പതിവ്​. നാലാം ക്ലാസുകാരൻ ജ്യേഷ്​ഠൻ സിവേശ്​ വിശ്വനും ഈ വാക്കുകൾ ഹൃദിസ്ഥമാക്കിക്കഴിഞ്ഞു. ഇരുവരും ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്​കുൾ വിദ്യാർഥികളാണ്​.

Tags:    
News Summary - six-year-old easily pronounced longest word kalams World Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.