ജിദ്ദ: ദുൽഹജ്ജ് മാസം പിറന്നതോടെ മക്ക, മദീന നഗരങ്ങളിൽ വ്യോമസേന ആകാശനിരീക്ഷണം ശക്തമാക്കി. സുരക്ഷാ പദ്ധതിയുടെ രണ്ടാംഘട്ടത്തിനാണ് ഇന്നലെ മുതൽ തുടക്കമായതെന്ന് ഏവിയേഷൻ സെക്യൂരിറ്റി മേജർ ജനറൽ മുഹമ്മദ് ബിൻ ഇൗദ് അൽ ഹർബി പറഞ്ഞു. 16 ഹെലികോപ്ടറുകളാണ് പുണ്യനഗരങ്ങൾക്ക് മേൽ സദാ നിരീക്ഷണം നടത്തി ആവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിക്കൊണ്ടിരിക്കുന്നത്.
സുരക്ഷാ നിരീക്ഷണത്തിന് വിവിധ ഘട്ടങ്ങളായാണ് പദ്ധതി ആസൂത്രണം ചെയതതെന്ന് അദ്ദേഹം വ്യക്തമാക്കി. മക്ക മദീന റോഡുകളിലെ ഗതാഗത നീക്കം, ഹാജിമാരുടെ സഞ്ചാരം, അനധികൃത കടന്നുകയറ്റങ്ങൾ, റോഡ് സുരക്ഷ തുടങ്ങിയവ ഹെലികോപ്ടർ സേന സൂക്ഷ്മമായി നിരീക്ഷിക്കും. അടിയന്തര സേവനങ്ങൾ ആവശ്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി കൺട്രോൾ റൂമിൽ വിവരം നൽകിക്കൊണ്ടിരിക്കും. സേനയുടെ എണ്ണവും സാേങ്കതിക സംവിധാനങ്ങളും മുൻ വർഷത്തേക്കാൾ വർധിപ്പിച്ചിട്ടുണ്ട്. മിന, അറഫ, മുസ്ദലിഫ, ജംറാത്ത് എന്നിവിടങ്ങളിലെ ഒാരോ നീക്കവും സൂക്ഷമമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. ഹാജിമാരുടെ സുരക്ഷക്കും അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിനും രാപകൽ ഒരുപോലെ ആകാശസേനയെ സജ്ജമാക്കിയിട്ടുണ്ട്. എയർ ആംബുലൻസ് സംവിധാനം, മികച്ച ഡോക്ടർമാരുടെയും വിദഗ്ധ പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകരുടെയും സേവനവും അത്യാധുനിക ഉപകരണങ്ങളുടെയും സാേങ്കതിക സംവിധാനങ്ങളുടെയും ലഭ്യതയും ഉറപ്പാക്കി.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിലെത്തിക്കാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മുൻ വർഷങ്ങളെക്കാൾ മികച്ച സംവിധാനങ്ങളാണ് ഇത്തവണത്തേതെന്ന് മേജർ ജനറൽ പറഞ്ഞു. സുരക്ഷാ നിരീക്ഷണത്തിെൻറ പരിധിയും ഇത്തവണ വർധിപ്പിച്ചിട്ടുണ്ട്. ഹജ്ജിെൻറ കർമങ്ങൾ പൂർണമായും സമാപിക്കുന്നതു വരെ മക്കയിലെ നിരീക്ഷണം തുടരും.
അതേ സമയം മദീനയിലും സുരക്ഷാ നിരീക്ഷണങ്ങൾ കർശനമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.