യാംബു: സൗദിയിലെ സാമൂഹിക സുരക്ഷ ഇൻഷുറൻസ് കാര്യങ്ങൾക്കുള്ള ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) സേവനം ഓൺലൈനിൽ സജീവമാക്കും. അതിനുള്ള ഒരുക്കവുമായി അധികൃതർ. പെൻഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കും. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഏറ്റവും നൂതന സേവനമായ 'വെർച്വൽ വിസിറ്റ്' സേവനത്തിന് കഴിഞ്ഞദിവസം തുടക്കം കുറിച്ചു. ഗോസിയുടെ രാജ്യത്തെ വിവിധ ശാഖകളുടെ സംവിധാനങ്ങളിൽനിന്ന് 'വെർച്വലായി' പ്രയോജനപ്പെടുത്താൻ ഉപഭോക്താവിനെ പുതിയ സംവിധാനം പ്രാപ്തമാക്കും.
ഡിജിറ്റൽ മികവ് കൈവരിക്കാനും ഉപഭോക്താവിെൻറ പ്രയാസം ലഘൂകരിക്കാനും ഇലക്ട്രോണിക് പ്ലാറ്റ് ഫോറം വഴി കഴിയും. ഇ-സർവിസസ് പോർട്ടലിലൂടെയും ആപ്ലിക്കേഷനിലൂടെയും സേവനവും ഇടപാടുകളും നടപ്പാക്കുന്നത് കൂടുതൽ എളുപ്പമാകും. സോഷ്യൽ ഇൻഷുറൻസിെൻറ വ്യാപനത്തിനും ജനപ്രിയമാക്കാനും പുതിയ സംവിധാനം ഉപകരിക്കും. ഇലക്ട്രോണിക് സേവനം ഉപയോഗപ്പെടുത്തുന്ന എല്ലാവരുടെയും സൗകര്യപ്രകാരം സേവനം അറബിയിലും ഇംഗ്ലീഷിലും ലഭ്യമാണെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ബധിരരായ ഉപഭോക്താക്കൾക്ക് ഇടപാടുകൾ പൂർത്തിയാക്കുന്നതിന് ആംഗ്യഭാഷയിൽ സംസാരിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കാൻ കൂടി സൗകര്യമുണ്ട്. ഇലക്ട്രോണിക് പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയുമുള്ള സേവനങ്ങളിലൂടെ ഇൻഷുറൻസ് ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നത് മൂലം ഡിജിറ്റൽ രംഗത്തെ വമ്പിച്ച പരിവർത്തനം കൂടിയാണ് രാജ്യത്ത് പ്രകടമാകുന്നത്. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിെൻറ ഇ-സേവനം www.pension.gov.sa/Services എന്ന പോർട്ടൽ വഴി അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.