റിയാദ്: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ‘ദ വോയേജ്’ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ കെ.എം.സി.സി കമ്മിറ്റികളിലെ സോഷ്യൽ മീഡിയ അഡ്മിന്മാരെ പങ്കെടുപ്പിച്ച് ‘മീഡിയ മീറ്റപ്പ്’ സംഗമം സംഘടിപ്പിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ ഉദ്ഘാടനം ചെയ്തു. ‘സോഷ്യൽ മീഡിയ രംഗത്തെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ നടന്ന സെഷൻ ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ മുഹമ്മദ് ഷാഫി എടവട്ടം നിയന്ത്രിച്ചു. മീഡിയ ഉപസമിതി ചെയർമാൻ വി.കെ. റഫീഖ് ഹസ്സൻ വെട്ടത്തൂർ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് മേടപ്പിൽ, ജില്ല പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട്, വോയേജ് പ്രോഗ്രാം കോഓഡിനേറ്റർ ഷാഫി ചിറ്റത്തുപ്പാറ, ഓർഗനൈസിങ് സെക്രട്ടറി മുനീർ മക്കാനി, ട്രഷറർ മുനീർ വാഴക്കാട്, ആക്ടിങ് സെക്രട്ടറി യൂനുസ് നാണത്ത്, ജില്ല ഭാരവാഹികളായ നൗഫൽ താനൂർ, ഷക്കീൽ തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, നാസർ നിലമ്പൂർ, സലാം പയ്യനാട്, ഇസ്മാഈൽ താനൂർ, മീഡിയ വിങ് ഉപസമിതി സമിതി അംഗങ്ങളായ സലീം സിയാംകണ്ടം, സി.വി. ഇസ്മാഈൽ, ഹാരിസ് കുറുവ, യുസഫ് മുട്ടന്നൂർ, നൗഫൽ ചാപ്പപ്പടി, സബീർ ജാസ്, നസീർ വളപുരം എന്നിവർ നേതൃത്വം നൽകി. റഊഫ് മാട്ടാൻ ഖിറാഅത്ത് നിർവഹിച്ചു. അമീറലി പൂക്കോട്ടൂർ സ്വാഗതവും ജാഫർ വീമ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.