ജുബൈൽ: അക്കാദമിക് രംഗത്തും ഭരണരംഗത്തും ഒരേപോലെ തിളങ്ങിയ അപൂർവം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു ഡോ. മൻമോഹൻ സിങ്ങെന്ന് സൗഹൃദവേദി ജുബൈൽ അനുശോചന കുറിപ്പിൽ അറിയിച്ചു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ മാറ്റിമറിച്ച രാഷ്ട്ര തന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം.
വള്ളുവനാടൻ നാട്ടുജീവിതത്തെ തെൻറ കഥയിലൂടെ ലോക സാഹിത്യലോകത്തിന് പരിചയപ്പെടുത്തിയ മലയാളിയുടെ എന്നത്തേയും വലിയ സാഹിത്യകാരനായിരുന്നു എം.ടി. വാസുദേവൻ നായർ. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, സാംസ്കാരിക നായകൻ എന്നിങ്ങനെ എഴുത്തിെൻറ ലോകത്തും കലാസാംസ്കാരിക രംഗത്തും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു എം.ടിയെന്നും സൗഹൃദവേദി ജുബൈൽ അനുശോചന കുറിപ്പിലൂടെ അറിയിച്ചു. തേൻറതായ കാലം സൃഷ്ടിച്ചുകൊണ്ട് കാലാതിവർത്തിയായിട്ടാണ് അദ്ദേഹം വിടപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.