റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഫർണിച്ചർ സ്ഥാപനമായ അൽ മുത്ലഖ് കമ്പനിയിലെ ജോലിയിൽനിന്ന് വിവിധ കാലങ്ങളിൽ വിരമിച്ചുപോയ മലയാളികളുടെ ‘എക്സ് അൽ മുത്ലഖ് വാട്സാപ്പ് ഗ്രൂപ്’ കൂട്ടായ്മയുടെ മൂന്നാമത് കുടുംബസംഗമം ‘ഒത്തുകൂടൽ ‘24’ സംഘടിപ്പിച്ചു. കോഴിക്കോട് കെ.പി. കേശവ മേനോൻ ഹാളിൽ നടന്ന സംഗമത്തിൽ 50ഓളം കുടുംബങ്ങളടക്കം 200ഓളം പേർ പങ്കെടുത്തു.
സംഗമത്തിൽ നസീർ പള്ളിക്കൽ അധ്യക്ഷത വഹിച്ചു. അസു കോഴിക്കോട് സ്വാഗതം പറഞ്ഞു. കമ്പനിയിലെ മുൻ സൂപ്പർവൈസർ ഉമർ പറമ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. ആയിഷ സമീഹയുടെ പ്രാർഥനാഗാനത്തോടെയും നസീർ പള്ളിക്കൽ രചിക്കുകയും ആലപിക്കുകയും ചെയ്ത ‘ഓതും സ്വാഗതമേ’ എന്ന സ്വാഗത ഗാനത്തോടെയും തുടക്കം കുറിച്ച സംഗമത്തിൽ അനുഭവങ്ങളും ഓർമകളും പങ്കുവെച്ച് ആളുകൾ സജീവമായി പങ്കെടുത്തു. അദ്നാൻ പള്ളിക്കലിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും മറ്റ് കലാപരിപാടികളും അരങ്ങേറി.
ഷാജു തൃശൂർ, അമീർ അലി കോഡൂർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഖാലിദ് പറമ്പത്ത്, ജമാൽ കരൂപ്പടന്ന, ഹനീഫ വേങ്ങര, നാസർ അങ്ങാടിപ്പുറം, അബ്ദുറഹ്മാൻ കൊടുവള്ളി, ലത്തീഫ് അലന ല്ലൂർ, ജാഫർ കൊടുവള്ളി, കരീം ആലുവ, സുലൈമാൻ, ശരീഫ് കൊടുവള്ളി, ഉമ്മർ പാലത്ത്, മുഹമ്മദ് കുട്ടി ഉള്ളണം, സിദ്ദീഖ് കൊല്ലം, ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.
പ്രവാസ ലോകത്തുനിന്ന് ബഷീർ തിരുനാവായ, അസീസ് അനങ്ങാടി എന്നിവർ ശബ്ദ സന്ദേശങ്ങൾ അയച്ചു. മുതിർന്ന സഹപ്രവർത്തകരായ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഇബ്രാഹിം ഒറ്റപ്പാലം, മുഹമ്മദ് കുട്ടി ഉള്ളണം എന്നിവരെ കൂട്ടായ്മ ആദരിച്ചു.
വിട പറഞ്ഞ സഹപ്രവർത്തകരായ ഷഹീദ് ഷറഫ് പാലത്ത്, അബു ഹാജി കൊളപ്പുറം എന്നിവരെ സംഗമം ഓർക്കുകയും ഓർമപ്പൂക്കൾ അർപ്പിക്കുകയും ചെയ്തു. അദ്നാൻ പള്ളിക്കൽ, ഷോബി ശിവൻ, ആയിഷ സമീഹ, ഉമർ പറമ്പത്ത്, ദിയാ ഫാത്തിമ നരിക്കുനി, ഖാലിദ് പറമ്പത്ത് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുറഹ്മാൻ നരിക്കുനി, മർക്കാർ ചേളാരി, ലത്വീഫ് നരിക്കുനി, മജീദ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി. ഉച്ച ഭക്ഷണത്തിന് ശേഷം കുടുംബസംഗമം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.