റോഡ് മുറിച്ചു കടക്കവേ ബസ് ഇടിച്ച് ബിഹാർ സ്വദേശി മരിച്ചു

ജുബൈൽ: റോഡ്​ മുറിച്ചുകടക്കു​േമ്പാൾ ബസ്​ ഇടിച്ച്​ ഇന്ത്യാക്കാരൻ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലുണ്ടായ അപകടത്തിൽ ബീഹാർ സ്വദേശി അബ്​ദുറഹീം മുഹമ്മദ് മുംതാസ് (41) ആണ് മരിച്ചത്. ജുബൈൽ വർക്ക് ഷോപ് ഏരിയയിൽ റോഡ് മുറിച്ചു കടക്കവേയാണ് അപകടം സംഭവിച്ചത്.

പാകിസ്​താൻ പൗരൻ ഓടിച്ചിരുന്ന ടാറ്റ ബസ് ഇടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്​ദുറഹീം തൽക്ഷണം മരിച്ചു. ജുബൈലിലെ ഒരു കമ്പനിയിൽ തൊഴിലാളിയാണ്​. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - Native of Bihar died after being hit by a bus while crossing the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.