ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മുസ്ലിംലീഗ് മഞ്ചേരി മുനിസിപ്പൽ പ്രസിഡൻറ് പി.പി. കബീറിനും മഞ്ചേരി നെല്ലിക്കുത്ത് മഹല്ല് ഖാദി അലി ഫൈസിക്കും കെ.എം.സി.സി ജിദ്ദ നെല്ലിക്കുത്ത് കമ്മിറ്റി സ്വീകരണം നൽകി. പ്രവാസ ജീവിതം സ്വന്തത്തിനും കുടുംബത്തിനും സമൂഹത്തിനും ഉപകരിക്കുന്ന രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കണമെന്ന് സ്വീകരണത്തിന് നന്ദി പറയവേ അലി ഫൈസി ഓർമിപ്പിച്ചു.
കെ.എം.സി.സി ജിദ്ദ നെല്ലിക്കുത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ പി.പി. കബീർ ആംബുലൻസ് ആവശ്യം അടക്കമുള്ള ഭാവി പ്രവർത്തനങ്ങൾക്കു സഹായം വാഗ്ദാനം ചെയ്തു. ഇബ്രാഹിം നെല്ലിക്കുത്ത് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം മുഖ്യപ്രഭാഷണം നടത്തി.
പ്രാർഥനക്ക് അലി ഫൈസി നേതൃത്വം നൽകി. മുഹമ്മദ് കുട്ടി വള്ളുവങ്ങാട്, സുലൈമാൻ കൊടവണ്ടി, മൂസ പാണ്ടിക്കാട്, പിഞ്ചു നെല്ലിക്കുത്ത്, അഫ്നാസ് നെല്ലിക്കുത്ത്, നാസർ മഠത്തിൽ, ശിഹാബ് മുള്ളൻ, പി. ബാപ്പുട്ടി എന്നിവർ സംസാരിച്ചു. അലി നെല്ലിക്കുത്ത് സ്വാഗതവും ബാബു കാരക്കാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.