ഭിന്നശേഷിക്കാർക്ക്​ ഹറമുകളിൽ പ്രത്യേക കവാടങ്ങളൊരുക്കും

മക്ക: ഇരുഹറമുകളിലും ഭിന്നശേഷിക്കാരായ ആളുകൾക്ക്​ പ്രത്യേക കവാടങ്ങളും വഴികളും നിശ്ചയിക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നിർദേശം നൽകി. മത്വാഫിലേക്കും ഹറമുകളുടെ അകത്തേക്കുമുള്ള   ഇവരുടെ  സഞ്ചാരം എളുപ്പമാക്കുന്നതിനാണിത്​. ഹറമുകളിലെത്തുന്ന ഭിന്നശേഷിക്കാർക്ക്​ പ്രയാസങ്ങൾ നേരിടാതിരിക്കാൻ  കാര്യാലയം അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്​.സെർക്കാരി​​െൻറ നിർദേശപ്രകാരം അവർക്ക്​ ഹറമുകളിൽ ആ​രാധന നടത്താൻ എല്ലാ സൗകര്യവും ഒരുക്കുന്നുണ്ട്​. ഇതിനായി  പ്രത്യേക വകുപ്പ്​ ​രൂപവത്​കരിച്ച്​ പ്രവർത്തിക്കുന്നുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
 
Tags:    
News Summary - Special Door For Physically Disabled at Haram Mecca-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.