ജിദ്ദ: തിരക്കേറിയ സമയങ്ങളിൽ ജിദ്ദയിലെ പ്രധാന റോഡുകളിൽനിന്ന് മാറി ട്രക്കുകൾക്ക് പോകാൻ പ്രത്യേക പാതകൾ പ്രഖ്യാപിച്ചു. ട്രക്കുകളുടെ പോക്കുവരവുകൾ എളുപ്പമാക്കുന്നതിനും നഗരങ്ങൾ മുറിച്ച് കടന്ന് ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിലെത്താനും കാത്തിരിപ്പ് സമയം കുറക്കാനുമാണ് റോഡ് സുരക്ഷ ജനറൽ ഡയറക്ട്രേറ്റുമായി സഹകരിച്ച് പൊതുഗതാഗത അതോറിറ്റി പ്രത്യേക പാതകൾ പ്രഖ്യാപിച്ചത്.
പ്രധാന നഗരങ്ങളിലും മധ്യ നഗരങ്ങളിലും ട്രക്കുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. ജിദ്ദ നഗരത്തിലൂടെ കടന്നുപോകാൻ ട്രക്കുകൾക്ക് മൂന്ന് പാതകൾ നിശ്ചയിച്ചതായി അതോറിറ്റി സൂചിപ്പിച്ചു. കിഴക്ക് നിന്ന് തെക്ക് ഭാഗത്തേക്കും തിരിച്ചും (ജിസാൻ അന്താരാഷ്ട്ര റോഡ്) ഓടുന്ന ട്രക്കുകൾക്കും കിഴക്ക് നിന്ന് (റിയാദ് റോഡ്) വടക്ക് ഭാഗത്തേക്കും (മദീന, റാബിഗ് റോഡ്) തിരിച്ചുമുള്ള ട്രക്കുകൾക്കും വടക്ക് നിന്ന് (മദീന, റാബിഗ് റോഡ്) തെക്ക് ഭാഗത്തേക്കും (ജിസാൻ അന്താരാഷ്ട്ര റോഡ്) തിരിച്ചും പോകുന്ന ട്രക്കുകൾക്കാണ് മുഴുസമയം പോകുന്നതിനുള്ള പാത ഒരുക്കിയിരിക്കുന്നത്.
ട്രക്കുകൾക്ക് പ്രത്യേക പാതകൾ നിശ്ചയിക്കുന്നതിലൂടെ ലോജിസ്റ്റിക് മേഖലയെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പൊതുഗതാഗത അതോറിറ്റി പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.