ജിദ്ദ: ജിദ്ദയിലെ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന ദൗഹത്തുല്‍ ഉലൂം ഇന്‍റര്‍നാഷനല്‍ സ്കൂള്‍ 11ാമത് വാര്‍ഷിക സ്പോര്‍ട്സ് ഡേ ആചരിച്ചു. പരിപാടിയില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലം മുഖ്യാതിഥിയായിരുന്നു. ബോയ്സ് വിഭാഗവും ഗേള്‍സ് വിഭാഗവും പ്രത്യേക പരിപാടികള്‍ നടത്തി. ബോയ്സ് വിഭാഗം ആഘോഷ പരിപാടികള്‍ മുഹമ്മദ് ഷാഹിദ് ആലം പതാക ഉയര്‍ത്തി ഉല്‍ഘാടനം ചെയ്തു.
പാഠ പുസ്തകങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനപ്പുറം തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനമായി പരിശ്രമിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഉണര്‍ത്തി.
ഗേള്‍സ് വിഭാഗം സ്പോര്‍ട്സ് പരിപാടികള്‍ സാമൂഹ്യ പ്രവര്‍ത്തക സഫിയ അലി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ സുപ്രധാനമായ പങ്കാണ് സ്ത്രീകള്‍ക്ക് വഹിക്കാനുള്ളതെന്നും സാമൂഹ്യ സേവനം നിര്‍വഹിക്കാന്‍ ഉന്നത വിദ്യാഭ്യാസം ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
സ്കൂള്‍ മാനേജിംങ് ഡയറക്ടര്‍ അബ്ദുല്‍ സലീം മുല്ലവീട്ടില്‍, പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഒൗസാഫ് ഖാന്‍, ഗേള്‍സ് സ്കൂള്‍ ഹെഡ് മിസ്ട്രസ് അനീസ ഫാത്തിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.