ജിദ്ദ: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ കാത്തിരിക്കുന്നത് 10,000 റിയാൽ പിഴ. കോവിഡ് വ്യാപനം തടയുന്നതിനായി നിശ്ചയിച്ച മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിലാണ് ഹജ്ജ് അനുമതി പത്രമില്ലാതെ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നവർക്കാണ് ഇത്രയധികം തുകയുടെ പിഴ ചുമത്തുക.
നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്ന് പ്രാദേശിക അറബി പത്രം റിപ്പോർട്ടു ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തിനകത്തുള്ള പരിമിതമായ ആളുകൾക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമൊരുക്കുന്നത്.
അനുമതി പത്രമില്ലാത്തവർ ഹജ്ജിനെത്തുന്നത് തടയാൻ കർശനമായ നിരീക്ഷണമുണ്ടാകും. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും ആരോഗ്യകരമായ അന്തരീക്ഷത്തിൽ ഹജ്ജ് കർമം പൂർത്തിയാക്കുന്നതിനും വേണ്ടിയാണിത്.
ഹജ്ജ് വേളയിൽ ദുൽഖഅദ് 28 മുതൽ ദുൽഹജ്ജ് 10 വരെ പുണ്യസ്ഥലങ്ങളിലേക്ക് അനുമതി പത്രമില്ലാത്തവരെ കടത്തിവിടുകയില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ഹജ്ജ് പ്രോേട്ടാകോളിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.