ജിദ്ദ: കോൺഗ്രസ് നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കുന്നതും നേതാക്കന്മാർക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങളും സി.പി.എം അടക്കമുള്ള ഇടതുപക്ഷ കക്ഷികൾ അവസാനിപ്പിക്കണമെന്ന് ജിദ്ദ ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ വ്യാപിക്കുന്ന എലിപ്പനിക്ക് വേണ്ട കർശന നിർദേശം മെഡിക്കൽ വിഭാഗം പൊതുജനങ്ങളിൽ എത്തിക്കുകയും സർക്കാർ വേണ്ട അടിയന്തര സഹായം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല കമ്മിറ്റി സ്വരൂപിച്ച, നോർക്ക-പ്രവാസി ക്ഷേമ കാർഡുകളുടെ അപേക്ഷകൾ ജില്ല പ്രസിഡൻറ് അനിൽകുമാർ പത്തനംതിട്ട നോർക്ക ഹെൽപ് ഡെസ്ക് കൺവീനർ നൗഷാദ് അടൂരിന് കൈമാറി. പ്രധാന ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും പങ്കെടുത്ത ചടങ്ങ് ഗ്ലോബൽ മെംബർ അലി തേക്കുതോട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അനിൽ കുമാർ പത്തനംതിട്ട അധ്യക്ഷത വഹിച്ചു.
അയൂബ് ഖാൻ പന്തളം, വർഗീസ് ഡാനിയൽ, ജോർജ് വർഗീസ് പന്തളം, സൈമൺ പത്തനംതിട്ട, ചാക്കോ കുരുവിള പുല്ലാനി, സാബു ഇടിക്കുള, സുജു രാജു വെട്ടൂർ, ബിനു ഇലവുംതിട്ട, ലിജു ഏനാത്ത്, ഡാനിയൽ ചാക്കോ കുരുവിള എന്നിവർ പങ്കെടുത്തു. സിയാദ് അബ്ദുല്ല പടുതോട് സ്വാഗതവും ഷറഫ് പത്തനംതിട്ട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.