‘നേ​രാ​ണ് നി​ല​പാ​ട്’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സൗ​ദി​ത​ല പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഐ.​എ​സ്.​എം പ്ര​സി​ഡ​ന്റ് ശ​രീ​ഫ് മേ​ലേ​തി​ൽ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘നേ​രാ​ണ് നി​ല​പാ​ട്’; ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം നിര്‍വ്വഹിച്ചു

ജി​ദ്ദ: ‘നേ​രാ​ണ് നി​ല​പാ​ട്’ എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ഡി​സം​ബ​ര്‍ 30, 31 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഐ.​എ​സ്.​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സൗ​ദി​ത​ല പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ജി​ദ്ദ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തു​ട​ക്കം കു​റി​ച്ചു.ഐ.​എ​സ്.​എം പ്ര​സി​ഡ​ന്റ് ശ​രീ​ഫ് മേ​ലേ​തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ബ്ബാ​സ്‌ ചെ​മ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​എ​സ്.​എം സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി യാ​സ​ര്‍ അ​റ​ഫാ​ത്ത് സം​സാ​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നൂ​രി​ഷ വ​ള്ളി​ക്കു​ന്ന് സ്വാ​ഗ​ത​വും ശി​ഹാ​ബ്‌ സ​ല​ഫി എ​ട​ക്ക​ര ന​ന്ദി​യും പ​റ​ഞ്ഞു. ഇ​സ്‍ലാം നേ​രാ​ണ്, അ​തി​ന്റെ നി​ല​പാ​ട് നീ​തി​യാ​ണ് എ​ന്ന് ഉ​ദ്‌​ഘോ​ഷി​ക്കു​ന്ന വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​ഹി സെ​ന്റ​ര്‍ സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ടി​ഞ്ഞാ​റ​ൻ, കി​ഴ​ക്ക​ൻ, മ​ധ്യ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ സൗ​ദി​യി​ലെ​ങ്ങും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - 'Straight is the position'; ISM State Conference Campaign Inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.