ജിദ്ദ: ആരോഗ്യ ഇൻഷുറൻസ് പോളിസികൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിെൻറ മുന്നറിയിപ്പ്. ഇൻഷുറൻസ് കമ്പനികൾ, സേവനദാതാക്കൾ, ഉപഭോക്താക്കൾ എന്നിവർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വഞ്ചന, അവഗണന, ദുരുപയോഗം എന്നിവ തടയുന്നതിനും ആനുകൂല്യങ്ങൾ വ്യക്തമാക്കുന്നതിനും പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് രണ്ടാം ബോധവത്കരണ കാമ്പയിൻ ഉടൻ ആരംഭിക്കും. ഇൻഷുറൻസ് രംഗത്തെ വഞ്ചനക്കും അശ്രദ്ധക്കും ദുരുപയോഗത്തിനും പല രൂപങ്ങളുണ്ട്. ഇൻഷുറൻസ് മേഖലയിലെ തെറ്റായ രീതികൾ ഇല്ലാതാക്കാൻ നേരത്തേ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികൾ, ഹെൽത്ത് കെയർ സർവിസ് പ്രൊവൈഡർമാർ, ഇൻഷുറൻസ് ബന്ധമുള്ളവർ എന്നിവരെ ലക്ഷ്യമിട്ട് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നതായും ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.