ജുബൈൽ: കേവലം കാർഷിക നിയമത്തിനെതിരെയുള്ള സമരം മാത്രമല്ല ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യരുടെ ഭക്ഷ്യസുരക്ഷയുമായികൂടി ബന്ധപ്പെട്ടതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ. ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രവാസി സാംസ്കാരികവേദി ജുബൈൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ 63 കോടി ആളുകൾ ദരിദ്രരാണ്.
രാജ്യം ചങ്ങാത്തമുതലാളിത്തത്തിലേക്ക് വഴിമാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. നിയമം പാസാക്കിയത് സാധാരണ കർഷകർക്കുവേണ്ടിയായിരുന്നില്ല. കുത്തകകൾക്കുവേണ്ടിയായിരുന്നു. കൊടുംതണുപ്പിൽ നിരവധി പേർ മരിച്ചുവീണിട്ടും സമരത്തിൽനിന്നു പിന്മാറാൻ കഴിയാത്ത കർഷകർ ഈ സമരത്തിൽ വിജയിക്കുകതന്നെ ചെയ്യും. പ്രവാസി ജുബൈൽ പ്രസിഡൻറ് ഡോ. പി.കെ. ജൗഷീദ് അധ്യക്ഷത വഹിച്ചു. എം.കെ. ഷാജഹാൻ, എൻ. സനിൽകുമാർ, നൂഹ് പാപ്പിനിശ്ശേരി, സിബി നസീർ, ഷുഹൈബ് എന്നിവർ സംസാരിച്ചു. നസീർ ഹനീഫ സ്വാഗതവും നസീബ നന്ദിയും പറഞ്ഞു. സാബു മേലതിൽ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.