ജിദ്ദ: സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണത്തിലൂടെയും യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടാകുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. സുരക്ഷയും സ്ഥിരതയും പുന:സ്ഥാപിക്കുന്നതിന് സഹായകമാകുന്നവിധത്തിൽ സൈനിക പ്രവർത്തനങ്ങൾ നിർത്താനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകും. എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിർത്താനുള്ള സൗദിയുടെ താൽപര്യം കിരീടാവകാശി ആവർത്തിച്ചു. ഒപെക് പ്ലസ് കരാറിന്റെ പങ്കും അത് നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി, ജപ്പാൻ വിഷൻ 2030ന്റെ ചട്ടക്കൂടിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതകളും അത് വികസിപ്പിക്കാനുള്ള അവസരങ്ങളും ഇരുവരും അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.